HOME
DETAILS
MAL
പുഴുങ്ങിയ മുട്ടയില്‍ പഴുതാര
backup
March 19 2018 | 00:03 AM
നീലേശ്വരം(കാസര്‍കോട്):പുഴുങ്ങിയ മുട്ടയില്‍ പഴുതാരയെ കണ്ടെത്തി. നീലേശ്വരം ബങ്കളം കൂട്ടപ്പുന്നയിലെ രാജന് കള്ളിപ്പാലിനാണ് പുഴുങ്ങിയ മുട്ടയില്‍നിന്ന് ചത്ത പഴുതാരയെ ലഭിച്ചത്. കടയില്‍ നിന്ന് വാങ്ങിയ ഏഴു മുട്ടകളില്‍ അഞ്ചെണ്ണം കറി വയ്ക്കാനായി പുഴുങ്ങി.
ഇതില്‍ ഒന്നിന്റെ തോട് പൊളിച്ചപ്പോഴാണ് പഴുതാരയെ കണ്ടെത്തിയത്. ഉടനെ ഇക്കാര്യം ഇവര്‍ ആരോഗ്യ വകുപ്പു ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി മുട്ട പരിശോധനയ്ക്കായി കൊണ്ടുപോവുകയും ചെയ്തു. മുട്ടയില്‍ പഴുതാരയെ കണ്ടെത്തിയതോടെ വാങ്ങിയത് കൃത്രിമ മുട്ടയാണോ എന്ന ആശങ്കയിലാണ് വീട്ടുകാര്‍. ആരോഗ്യ വകുപ്പിന്റെ വിശദമായ പരിശോധനയില്‍ മാത്രമേ മുട്ട കൃത്രിമമാണോയെന്ന് കണ്ടെത്താന്‍ കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."