HOME
DETAILS

കത്തുകളിലും നിവേദനങ്ങളിലും ഒതുങ്ങി രാത്രിയാത്രാ നിരോധനം

  
backup
March 19 2018 | 02:03 AM

%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b5%e0%b5%87%e0%b4%a6%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf

സുല്‍ത്താന്‍ ബത്തേരി: സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ദേശീയ പാത 766ല്‍ 2009 മുതല്‍ തുടങ്ങിയ രാത്രിയാത്രാ നിരോധനം ഒഴിവാകാന്‍ സാധ്യത കുറവ്. രാത്രിയാത്രാ നിരോധനം തുടരണമെന്ന അഭിപ്രായത്തിനാണ് സുപ്രിംകോടതി നിര്‍ദേശിച്ച വിദഗ്ധ സമിതിയില്‍ മുന്‍തൂക്കമെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.


വിഷയത്തില്‍ ജില്ലയുടെ ആവശ്യം പരിഗണിക്കുന്നതില്‍ സര്‍ക്കാരുകള്‍ വീഴ്ച വരുത്തിയെന്ന ആക്ഷേപവും ശക്തമാണ്. ഏറ്റവും ഒടുവിലായി സുപ്രിം കോടതി നിര്‍ദേശിച്ച വിദഗ്ധ സമിതിയിലും കേരളത്തിന്റെ വാദങ്ങള്‍ക്ക് കാര്യമായ പരിഗണന ലഭിച്ചിട്ടില്ല. ഏപ്രില്‍ 10ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
കേസില്‍ കക്ഷികളായ പരിസ്ഥിതി സംഘടനകളുടേയും നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റിയുടേയും അഭിപ്രായങ്ങളും പരിഗണിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ആക്ഷന്‍ കമ്മിറ്റിയുടെ അഭിപ്രായം രേഖപ്പെടുത്താന്‍ സമിതി തയാറായിട്ടില്ല. ഇതിനിടെ ബംഗ്ലുളൂരുവില്‍ കഴിഞ്ഞദിവസം നടന്ന സമിതിയുടെ യോഗത്തിന്റെ മിനുട്ട്‌സ് സംബന്ധിച്ചും വിവാദമുയര്‍ന്നിരുന്നു.


തുരങ്കപാതയോ മേല്‍പ്പാലങ്ങളോ പ്രായോഗികമല്ലെന്നും പകരം പാതയായി തലശ്ശേരി-മൈസൂരു പാത ഉപയോഗിക്കാമെന്നും കേരളത്തിന്റെ പ്രതിനിധി പറഞ്ഞതായാണ് കര്‍ണാടക ഉദ്യോഗസ്ഥര്‍ തായാറാക്കിയ മിനുട്ട്‌സില്‍ ഉണ്ടായിരുന്നത്. ഇതിനെതിരേ തെറ്റായി രേഖപ്പെടുത്തപ്പെട്ട മിനുട്ട്‌സ് തിരുത്തണമെന്നാവശ്യപ്പെട്ട് കേരള പ്രതിനിധി ഗതാഗത വകുപ്പ് സെക്രട്ടറി കെ.ആര്‍ ജ്യോതി ലാല്‍ കര്‍ണാടകക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.


വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കുന്നത് നീട്ടിവെക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ മണ്ഡലം എം.എല്‍.എ സി.കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണാടക സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ശക്തമായ തീരുമാനം ഉണ്ടാകാനിടയില്ലെന്ന കാരണം പറഞ്ഞായിരുന്നു കത്ത്.
ജില്ലയില്‍ സിറ്റിങ് പോലും നടത്താതെയുള്ള ഏകപക്ഷീയവും സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങിയുമുള്ള സമിതിയുടെ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്ന് ആക്ഷന്‍ കമ്മിറ്റിയും അറിയിച്ചിരുന്നു.


എന്നാല്‍ വിദഗ്ധ സമിതിയില്‍ യാത്രാനിരോധനം തുടരണമെന്ന അഭിപ്രായത്തിനാണ് മേല്‍ക്കൈ. പ്രായോഗിക ബദല്‍ മാര്‍ഗങ്ങളൊന്നും കേരളത്തിന്റെ പ്രതിനിധികള്‍ ആവശ്യപ്പെടാതിരുന്നതും റിപ്പോര്‍ട്ട് കേരളത്തിന് പ്രതികൂലമാക്കാന്‍ ഇടയുണ്ട്. ഒരുമിച്ചു നില്‍ക്കേണ്ടവര്‍ ചേരിതിരിഞ്ഞ് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നതാണ് രാക്കുരുക്കഴിക്കുന്നതിലും സംസ്ഥാന താല്‍പര്യം അട്ടിമറിക്കപ്പെടാനുള്ള പ്രധാന കാരണം.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാഞ്ചസ്റ്ററിൽ പുതിയ ചരിത്രം പിറന്നു; ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക് റൂട്ട്

Cricket
  •  2 months ago
No Image

"അവനെ തൂക്കിലേറ്റണം, അല്ലെങ്കിൽ ഏത് അറയിൽ കൊണ്ടിട്ടാലും അവൻ ചാടും"; വികാരഭരിതയായി സൗമ്യയുടെ അമ്മ

Kerala
  •  2 months ago
No Image

ഇന്ത്യക്കെതിരെ അടിച്ചെടുത്തത് ലോക റെക്കോർഡ്; ഒറ്റപ്പേര് 'ജോസഫ് എഡ്വേർഡ് റൂട്ട്' 

Cricket
  •  2 months ago
No Image

കനത്ത മഴയും കാറ്റും: മധ്യകേരളത്തിൽ വൻ നാശനഷ്ടം; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  2 months ago
No Image

ശക്തമായ മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-7-2025) അവധി

Kerala
  •  2 months ago
No Image

മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊലപാതക കേസ്: പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ പാസ്‌പോർട്ട് ഹരജിയിൽ ജൂലൈ 31ന് ഉത്തരവ്

Kerala
  •  2 months ago
No Image

ഇനി മുന്നിലുള്ളത് സച്ചിൻ മാത്രം; റൂട്ടിന്റെ തേരോട്ടത്തിൽ വീണത് മൂന്ന് ഇതിഹാസങ്ങൾ

Cricket
  •  2 months ago
No Image

തിരൂരിൽ ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

കനത്ത മഴ; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-7-2025) അവധി

Kerala
  •  2 months ago
No Image

ഗസ്സയിലെ വംശഹത്യ: സിപിഐ(എം) പ്രതിഷേധ റാലിക്ക് അനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതി; ഇന്ത്യയെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി ശ്രദ്ധിക്കണമെന്ന് കോടതി

National
  •  2 months ago