ആപ്പിളിന് ഇനി സ്വന്തം സ്ക്രീന്‍
ആപ്പിള്‍ അവരുടെ ഐഫോണുകളില്‍ സ്വന്തമായി സ്ക്രീനുകള്‍ നിര്‍മിക്കാന്‍ നിര്‍മിക്കാന്‍ തയാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട് .
കാലിഫോര്‍ണിയക്കടുത്തുള്ള ഹെഡ്കോര്‍ട്ടേഴ്സിലാണ് മൈക്രാ എല്‍ഇഡി സ്ക്രീനുകള്‍ നിര്‍മിക്കുന്നത്. മൈക്രാ എല്‍ഇഡി നിര്‍മിക്കുന്നതിലൂടെ ഭാവിയില്‍ ഐഫോണിന്റെ ആവിശ്യകത വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
സാധാരണ എല്‍ഇഡി ഡിസ്പ്ലേയില്‍ നിന്ന് ഒരുപാട് വ്യത്യസ്തതയുള്ളതാണ് മൈക്രാഎല്ഇഡി. ഇത് പ്രധാനമായും ഉപയോഗിച്ചിട്ടുള്ളത് ആപ്പിള്‍ ഐഫോണ്‍ എക്സിലാണ്. ഇതില്‍ വ്യത്യസ്ത വെളിച്ചം പുറത്തുവിടുന്ന സംയുക്തങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. എല്‍ഇഡി സ്ക്രീനുകളെ അപേക്ഷിച്ച് മൈക്രാ എല്‍ഇഡി സ്ക്രീനുകള്‍ക്ക് തിളക്കം കൂടുതലാണ്.
നിലവില്‍ സാംസങ്, ജപ്പാന് ഡിസ്പ്ലേ, എല്‍ജി, ഷാര്‍പ്പ് എന്നിവരാണ് ആപ്പിളിന് സ്ക്രീനുകള്‍ നിര്‍മിച്ചു നല്‍കുന്നത്.
മറ്റു കമ്പനികള്‍ മൈക്രാ എല്‍ഇഡി ടെക്നോളജി ഉപയോഗിച്ച് സ്ക്രീനുകള്‍ നിര്‍മിക്കുന്നതിന്റെ മുന്‍പേ ആപ്പിളിന് സ്ക്രീനുകള്‍ നിര്‍മിക്കാന്‍ സാധിച്ചാല്‍ മാര്‍ക്കറ്റില്‍ മികച്ച മുന്നേറ്റം നടത്താന്‍ സാധിക്കും.
ആപ്പിള്‍ എക്സില്‍ സാംസങ് നിര്‍മിച്ച സ്ക്രീനും ആപ്പിള്‍ വാച്ചില്‍ എല്‍ജി നിര്‍മിച്ച സ്ക്രീനുമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ സ്വന്തമായി സ്ക്രീനുകള്‍ നിര്‍മിക്കാന്‍ ആപ്പിളിന് സാധിക്കുകയാണെങ്കില്‍ മികച്ച ഫോണുകള്‍ നിര്‍മിക്കാനും കമ്പനിയൂടെ ശക്തി വര്‍ധിപ്പിക്കാനും സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."