HOME
DETAILS
MAL
അവിശ്വാസ പ്രമേയം പരിഗണിച്ചില്ല; പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു
backup
March 19 2018 | 06:03 AM
ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭയും ഇന്നത്തേക്ക് പിരിഞ്ഞു. ടി.ഡി.പിയും വൈ.എസ്.ആര് കോണ്‍ഗ്രസും നല്കിയ അവിശ്വാസ പ്രമേയ നോട്ടിസ് ഇന്നും പരിഗണിച്ചില്ല. ബഹളത്തിനിടിയില്‍ പ്രമേയം പരിഗണിക്കാനാവില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. രാജ്യസഭ നേരത്തെ പിരിഞ്ഞിരുന്നു.
അവിശ്വാസ പ്രമേയത്തെ നേരിടാന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ചോദ്യോത്തര വേളക്ക് ശേഷം പ്രമേയം പരിഗണിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ബഹളത്തെ തുടര്‍ന്ന് നേരത്തെ നിര്‍ത്തി വച്ച സഭ ചേര്‍ന്ന ശേഷം വീണ്ടും പിരിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."