മദ്യനയം കേരളത്തെ സാംസ്കാരികമായി അധഃപതിപ്പിക്കും: കെ.എസ്.ടി.യു
കോഴിക്കോട്: അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കേരളത്തെ സാംസ്കാരികമായും ധാര്‍മികമായും അധഃപതിപ്പിക്കുമെന്ന് കെ.എസ്.ടി.യു സംസ്ഥാന കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. മദ്യ മുതലാളിമാരും ഇടതു മുന്നണിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ഈ നടപടിയോടെ മറനീക്കി പുറത്തുവന്നിരിക്കയാണ്.
അധ്യാപകര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഏര്‍പ്പെടുത്തിയ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി സ്വകാര്യ കമ്പനിക്ക് പണമുണ്ടാക്കാനുള്ള സര്‍ക്കാര്‍ നടപടിയാണെന്നും യോഗം ചൂണ്ടിക്കാട്ടി.
സി.പി ചെറിയ മുഹമ്മദ്, എ.കെ സൈനുദ്ദീന്‍, ഹമീദ് കൊമ്പത്ത്, എ.സി അത്താവുള്ള, യൂസഫ് ചേലപ്പള്ളി, ചെറിയാണ്ടി ബഷീര്‍, പി.കെ. എം ശഹീദ്, പി.കെ അസീസ്, പി.പി മുഹമ്മദ്, എം. അഹമ്മദ്, കരീം പടുകുണ്ടില്‍ , എം.എസ് സിറാജ് , പി.വി ഹുസൈന് സംബന്ധിച്ചു.
പുതിയ ഭാരവാഹികളായി എ.കെ സൈനുദ്ദീന്‍ (പ്രസിഡന്റ്), വി.കെ മൂസ (ജനറല്‍ സെക്രട്ടറി), അബ്ദുള്ള വാവൂര്(ഓര്‍ഗനൈസിങ് സെക്രട്ടറി), കരീം പടുകുണ്ടില്‍( ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."