HOME
DETAILS
MAL
ശശികലയുടെ ഭര്‍ത്താവ് നടരാജന് അന്തരിച്ചു
backup
March 20 2018 | 21:03 PM
ചെന്നൈ: അണ്ണാ ഡി.എം.കെ വിമത നേതാവ് ശശികലയുടെ ഭര്‍ത്താവ് എം. നടരാജന് (76) അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെ 1.30ന് ചെന്നൈ ഗ്ലേനീഗില്സ് ഗ്ലോബല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. നെഞ്ചുവേദനയും ശ്വാസകോശ അണുബാധയും കാരണം രണ്ടാഴ്ച മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ചുമാസം മുന്‍പ് നടരാജന് കരള്‍, വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു.
ഭര്‍ത്താവിന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനായി ശശികലക്ക് 15 ദിവസത്തെ പരോള്‍ അനുവദിച്ചിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ശശികല ബംഗളൂരുവിലെ ജയിലില്‍ കഴിയുകയാണ്.
ഭര്‍ത്താവിന്റെ ആരോഗ്യനില കാണിച്ച് നേരത്തേ അവര്‍ നല്കിയ അപേക്ഷയില്‍ അഞ്ചുദിവസത്തെ പരോളാണ് അനുവദിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."