HOME
DETAILS

നികുതി വെട്ടിച്ച് നീരവ് മോദി കടത്തിയത് 890 കോടിയുടെ ആഭരണങ്ങള്‍

  
backup
March 22 2018 | 01:03 AM

%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%a8%e0%b5%80%e0%b4%b0%e0%b4%b5%e0%b5%8d



സൂറത്ത്: പഞ്ചാബ് നാഷനല്‍ ബാങ്കിനെ കബളിപ്പിച്ച് 13,000 കോടിയിലധികം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി നീരവ് മോദിക്കെതിരേ നികുതി വെട്ടിപ്പുകേസും. ഗുജറാത്തിലെ പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് 890 കോടിയുടെ ആഭരണങ്ങള്‍ നികുതിയടക്കാതെ കടത്തിയെന്നാണ് ഡിപ്പാര്‍ട്ടുമെന്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡി.ആര്‍.ഐ) കണ്ടെത്തിയത്.
വിദേശത്തു നിന്ന് പലതവണയായിട്ടാണ് ഇത് എത്തിച്ചതെന്നും വിശദമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഡി.ആര്‍.ഐ അറിയിച്ചു. 2014ലും നികുതിയടക്കാതെ ഇയാള്‍ ആഭരണങ്ങള്‍ എത്തിച്ചതായി കണ്ടെത്തിയിരുന്നു. അന്ന് 48 കോടി രൂപ പിഴയടച്ചാണ് നീരവ് രക്ഷപ്പെട്ടത്. പി.എന്‍.ബിയുടെ ജാമ്യപത്രം ഉപയോഗിച്ച് നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും ഇന്ത്യയിലേക്ക് പണം എത്തിച്ചത് ഹവാല വഴിയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
കൂടുതല്‍ പണവും മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയിലേക്കാണ് അയച്ചിരുന്നത്. വ്യാജ വിലാസത്തില്‍ നിന്നാണ് പണം ഇന്ത്യയിലേക്ക് എത്തിയിരുന്നത്. ഇതുസംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം പറയുന്നു. വിദേശ രാജ്യങ്ങളില്‍ നിന്ന് മെഹുല്‍ ചോക്‌സി തന്റെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ജെംസിലേക്കാണ് അയച്ചിരുന്നത്. ഈ തുക പിന്നീട് ചില നിഴല്‍ കമ്പനികളിലേക്ക് മാറ്റുകയായിരുന്നു.
ഇതിനിടയില്‍ പി.എന്‍.ബിയിലെ ചില ജീവനക്കാര്‍ക്ക് വിദേശത്തും അക്കൗണ്ടുകള്‍ ഉള്ളതായി അന്വേഷണസംഘം കണ്ടെത്തി. വായ്പാ തട്ടിപ്പില്‍ ഉള്‍പ്പെട്ടിരുന്ന ജീവനക്കാര്‍ക്കെതിരേ കൂടുതല്‍ അന്വേഷണം നടത്തുമെന്നും വിദേശത്തുള്ള സ്വത്തുക്കള്‍ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പി.എന്‍.ബി വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  20 minutes ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  an hour ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago