ക്രൈസ്തവ മാനേജ്‌മെന്റുകളുടെ കണ്‍വന്‍ഷന്‍ 24 ന്
കോഴിക്കോട് : ക്രിസ്ത്യന്‍ സമുദായം നടത്തുന്ന സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാതെ അടച്ചു പൂട്ടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ മാനേജ്‌മെന്റ് അസോസിയേഷന്‍ ഓഫ് ക്രിസ്ത്യന്‍ മൈനോറിറ്റി സ്‌കൂള്‍സ് (എം.എ.സി.എം.എസ്) സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തുന്നു. 24ന് രാവിലെ 10-ന് എറണാകുളം പാലാരിവട്ടം പി.ഒ.സിയില്‍ വിദ്യാഭ്യാസ അവകാശ സംരക്ഷണ കണ്‍വന്‍ഷന്‍ നടത്തുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കണ്‍വന്‍ഷന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. കേരളത്തില്‍ ഉടനീളമുള്ള അംഗീകാരമില്ലാത്ത ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്‌കൂളുകളുടെ പ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും കണ്‍വന്‍ഷനില്‍ പങ്കെടുക്കും. തുടര്‍ന്നും അനുകൂല നടപടി സ്വീകരിക്കാത്തപക്ഷം സെക്രട്ടേറിയേറ്റിനു മുന്നില്‍ പ്രാര്‍ഥനാ സമരവും നിരാഹാരസമരവും നടത്തും.
വിദ്യാഭ്യാസ അവകാശനിയമം അനുസരിച്ച് സ്‌കൂള്‍ അടച്ചു പൂട്ടാനുള്ള ഉത്തരവാണ് ഇപ്പോള്‍ നല്‍കുന്നത്. ഇത് ഭരണഘടനയുടെ ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും നടത്തുന്നതിനുമുള്ള അവകാശം നിഷേധിക്കലാണെന്ന് സംഘടന ആരോപിച്ചു.
1800-ഓളം സ്‌കൂളുകള്‍ക്കാണ് അംഗീകരം നല്‍കാത്തതെന്ന് അവര്‍ പറഞ്ഞു. ഇതില്‍ 300- ഓളം സ്‌കൂളുകള്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷ മാനേജ്‌മെന്റിന്റേതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."