ആദര്‍ശ ബോധനത്തിന് മുന്‍ഗണന നല്‍കണം: ജിഫ്രി തങ്ങള്‍
കോഴിക്കോട്: മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആദര്‍ശ ബോധനത്തിന് മുന്‍ഗണന നല്‍കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവിച്ചു. ചേളാരിയില്‍ സമസ്ത ആദര്‍ശ കാംപയിനിന്റെ ഭാഗമായി സംഘടിപ്പിച്ച സമസ്തക്ക് കീഴിലുള്ള സ്ഥാപനങ്ങളിലെ പൂര്‍വ വിദ്യാര്‍ഥി - വിദ്യാര്‍ഥി യൂനിയന്‍ ഭാരവാഹികളുടെ സംസ്ഥാനതല സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ വിവിധമേഖലകളിലുള്ള കഴിവുകളെ സമുദായത്തിന് ക്രിയാത്മകമായി ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എം.ടി അബ്ദുല്ല മുസ്ലിയാര് അധ്യക്ഷനായി. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍, എം.പി കടുങ്ങല്ലൂര്‍ പ്രസംഗിച്ചു. സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി ഇരുന്നൂറോളം പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു. പൂര്‍വ വിദ്യാര്‍ഥി സംഘടനകളുടെ സംസ്ഥാന തല കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്കി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും ഡോ .സുബൈര്‍ ഹുദവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."