HOME
DETAILS
MAL
ബീച്ച് റോഡിന്റെ പുനര്‍നിര്‍മാണം ആരംഭിച്ചു
backup
March 22 2018 | 03:03 AM
ആലപ്പുഴ: ബൈപ്പാസ് നിര്‍മ്മാണത്തിനായി പൊളിച്ച ബീച്ച് റോഡിന്റെ പുനര്‍ നിര്‍മാണം ആരംഭിച്ചു. എലിവേറ്റഡ് ഹൈവേയുടെ താഴെയുള്ള രണ്ടര കിലോമീറ്റര്‍ ഭാഗമാണ് പുനര്‍ നിര്‍മിക്കുന്നത്.
ബൈപ്പാസ് നിര്‍മാണം ഏതാണ്ട് അവസാന ഘട്ടത്തില്‍ എത്തിയതോടെയാണ് ബീച്ച് റോഡിന്റെ പുനര്‍നിര്‍മാണവും ആരംഭിച്ചത്. ഇ.എസ്.ഐ ജംഗ്ഷന് മുതല്‍ വിജയ പാര്‍ക്ക് വരെയുള്ള ഭാഗമാണ് പുനര്‍നിര്‍മ്മിക്കുന്നത്. ദേശീയപാത വിഭാഗം തന്നെയാണ് ഇതിന്റെയും നിര്‍മ്മാണം നടത്തുന്നത്. റോഡ് പൊളിച്ചത് ബീച്ചിലെത്തുന്നവര്‍ക്ക് ഏറെ ബുദ്ധിമുട്ടുളവാക്കിയിരുന്നു.
ഏലിവേറ്റഡ് ഹൈവേയുടെ തൂണുകള്‍ക്ക് പടിഞ്ഞാറ് വശത്തായിട്ടാണ് റോഡ് നിര്‍മിക്കുന്നത്. പഴയതിനേക്കാള്‍ വീതി കൂട്ടി നിര്‍മിക്കുന്നതിനാല്‍ വലിയ വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."