അശാസ്ത്രീയ റോഡു നിര്‍മാണം; കനാല്‍ ജങ്ഷനില്‍ അപകടം പെരുകുന്നു
ചാരുംമൂട്: പാറ ഇടപ്പോണ്‍ റോഡില്‍ പാറ കനാല്‍ ജങ്ഷനിലെ അശാസ്ത്രീയ റോഡു നിര്‍മാണം മൂലം ഇവിടെ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായി. കെ.പി റോഡില്‍ നിന്നും ആരംഭിക്കുന്ന റോഡിന് ആവശ്യത്തിനുള്ള വീതിയുണ്ടെങ്കിലും കനാല്‍ ഭാഗത്ത് വീതി തീരെ ഇല്ലാത്തതും ഇത് കഴിഞ്ഞുള്ള ഭാഗം വേണ്ടത്ര വീതിയിലുമാണ് റോഡ് പുതുക്കി നിര്‍മിച്ചിരിക്കുന്നത്.
വേഗതയില്‍ വടക്കുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് കനാല്‍ ഭാഗത്തെ വീതി കുറവ് എളുപ്പത്തില്‍ കാണാന്‍ സാധിക്കാതെ പോകുന്നതു കാരണം കനാല്‍ കൈവരികളിലും പൈപ്പുകളിലും തട്ടി അടിക്കടി ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നു.
കനാലിന്റെ കിഴക്കുവശം രണ്ടു മീറ്റര്‍ ദൂരം സ്ലാബ് ഇട്ട് അതിനു മുകളില്‍ കൂടി ടാറിംങ് നടത്തിയാല്‍ ഈ ഭാഗത്തെ റോഡിന്റെ വീതി കൂടുവാനും ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വാഹന അപകടങ്ങളെ ഒഴിവാക്കുവാനും സഹായിക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട വിദ്ഗധര്‍ അറിയിച്ചത്.
പാറ ഇടപ്പോണ്‍ 6. 4 കിലോമീറ്റര്‍ ദൂരം ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തിലാണ് ഇതിനു വേണ്ടി ആറുകോടി നാല്പതു ലക്ഷം ചെലവഴിച്ചു നിര്‍മ്മിക്കുന്നത്.
രണ്ടാഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ പോകുന്ന ഈ അവസരത്തില്‍ റോഡിന്റെ അപാഹതകള്‍ പരിഹരിക്കുവാനുള്ള നിര്‍ദ്ദേശം പൊതുനിരത്തുവിഭാഗം മേല്‍ അധികാരികള്‍ വേണ്ടപ്പെട്ടവര്‍ക്ക് കൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."