HOME
DETAILS

പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

  
backup
June 02, 2016 | 11:06 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b0%e0%b5%87%e0%b4%96%e0%b4%be%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%aa%e0%b5%81%e0%b4%b1

തളിപ്പറമ്പ്: ഐസ്‌ക്രീമില്‍ ഫ്യൂരിഡാന്‍ കലര്‍ത്തി രണ്ട് യുവതികളെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ രേഖാചിത്രം പൊലിസ് പുറത്തുവിട്ടു. വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച് അവശനിലയില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കുറ്റ്യേരിയിലെ യുവതികള്‍ അപകടനില തരണം ചെയ്തതായി പൊലിസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് പെരുമ്പടവ് സ്വദേശിയായ യുവാവ് പൊലിസ് കസ്റ്റഡിയിലായെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇന്നലെ വൈകുന്നേരം രേഖാചിത്രം പുറത്തുവിട്ടത്. ഐസ്‌ക്രീമും മറ്റു സാധനങ്ങളും വീട്ടിലെത്തിച്ച ഓട്ടോ ടാക്‌സി ഡ്രൈവറുടെയും അതിനു മുന്‍പ് ഈ ദൗത്യവുമായി പ്രതി സമീപിച്ച ഓട്ടോ ഡ്രൈവറുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് രേഖാചിത്രം തയാറാക്കിയത്. സംഭവ ദിവസം രാത്രിതന്നെ സി.ഐ കെ വിനോദ് കുമാര്‍ കേസന്വേഷണം ഏറ്റെടുത്തിരുന്നു. ഐസ്‌ക്രീം കഴിച്ചു തുടങ്ങിയപ്പോള്‍ തന്നെ യുവതികള്‍ അരുചി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിനു രണ്ടു ദിവസം മുന്‍പ് ഇതുപോലെ ചിക്കന്‍ ബിരിയാണിയും എത്തിച്ചിരുന്നു. ബിരിയാണിയില്‍ മണ്ണ് ചുവ അനുഭവപ്പെട്ടതിനാല്‍ കഴിക്കാതെ കളഞ്ഞുവെന്ന് ബന്ധുക്കള്‍ പൊലിസിനോട് പറഞ്ഞിട്ടുണ്ട്.  വീട്ടിലെത്തിച്ച മുഴുവന്‍ സാധനങ്ങളും പൊലിസ് കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ള ഐസ്‌ക്രീം പരിശോധനയ്ക്കായി ലാബിലേക്ക്  അയക്കുമെന്ന് പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago