കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു
കോഴിക്കോട്: കോഴിക്കോട് പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണത്തിന് നിർണായക തെളിവ് ലഭിച്ചു. പ്രതി കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി സംശയിക്കുന്ന കത്തി പൊലിസ് കണ്ടെടുത്തു. കേസിലെ പ്രതിയായ ദീപക്കിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കത്തി കണ്ടെത്തിയത്.
കേസിൽ അറസ്റ്റിലായ ദീപക്കിനെ വിശദമായി ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം വീട്ടിലെത്തി കത്തി കണ്ടെടുത്തത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ഈ കണ്ടെടുക്കൽ. ശാസ്ത്രീയ പരിശോധനകൾക്കായി കത്തി ഫോറൻസിക് ലാബിലേക്ക് അയക്കുമെന്ന് പൊലിസ് അറിയിച്ചു. കത്തിയിലെ രക്തപാടുകളും മറ്റ് തെളിവുകളും പരിശോധിക്കുന്നതോടെ കേസിന് കൂടുതൽ ബലം ലഭിക്കുമെന്നാണ് പൊലിസിന്റെ പ്രതീക്ഷ.
ജൂലൈ 19ന് പുലർച്ചെയാണ് പാളയം മാർക്കറ്റിന് സമീപമുള്ള പുതിയ കോവിലകം പറമ്പിലെ വീട്ടിൽ ബിജു എന്ന യുവാവിനെ കഴുത്തിലും വയറിലും മാരകമായി കുത്തേറ്റ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം ലഭിച്ച ഉടനെ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ മരിച്ച ബിജുവിന്റെ അടുത്ത ബന്ധുവായ ദീപക്കിനെയാണ് പൊലിസ് കേസിൽ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ ദീപക് കുറ്റം സമ്മതിച്ചതായാണ് സൂചന.
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പ്രതിയും മരിച്ചയാളും തമ്മിൽ നേരത്തെ തന്നെ ചില തർക്കങ്ങൾ നിലനിന്നിരുന്നതായി പൊലിസ് പറയുന്നു. അതിന്റെ തുടർച്ചയായാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിലയിരുത്തൽ.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങാനും പൊലീസ് നീക്കം നടത്തുന്നുണ്ട്.
Police have recovered a knife believed to be used in the murder of a youth at Palayam, Kozhikode. The weapon was seized during a search conducted at the house of the accused, Deepak.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."