HOME
DETAILS

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

  
July 25, 2026 | 12:10 PM

cjp-protest-timeline-how-dharmendra-pradhan-resignation-unfolded

ന്യൂഡല്‍ഹി: കഴിഞ്ഞ 12 വര്‍ഷത്തെ ഭരണകാലത്ത് ഇതാദ്യമായാണ് പ്രതിഷേധങ്ങള്‍ക്ക് വഴങ്ങി ഒരു കേന്ദ്രമന്ത്രി രാജിവെക്കേണ്ടിവന്നത്. കേവലം രണ്ട് മാസം മാത്രം പ്രായംവരുന്ന ഒരു സോഷ്യല്‍മീഡിയ കൂട്ടായ്മയാണ് മോദി സര്‍ക്കാരിലെ ഒരു മന്ത്രിയുടെ രാജിക്ക് കാരണമായതെന്ന് ഒരുപക്ഷേ വിശ്വസിക്കാന്‍ പ്രയാസമാകും. 

മെയ് തുടക്കത്തില്‍ നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെച്ചൊല്ലി ആരംഭിച്ച പ്രതിഷേധം വളരെ പെട്ടന്നാണ് ജനശ്രദ്ധയാകര്‍ഷിച്ചതും പടര്‍ന്ന് പന്തലിച്ചതും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍ നോക്കാം..

മെയ് 3: നീറ്റ്-യുജി 2026 പരീക്ഷ നടക്കുന്നു. 22 ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയെഴുതി.

മെയ് 12: ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണങ്ങളെത്തുടര്‍ന്ന് നീറ്റ്-യുജി 2026 റദ്ദാക്കി.

മെയ് 16: സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശത്തോടുള്ള പ്രതിഷേധമായി
അഭിജീത് ദിപ്‌കെ ആക്ഷേപഹാസ്യ പ്ലാറ്റ്‌ഫോമായ കോക്ക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) സ്ഥാപിച്ചു.

ജൂണ്‍ 2:രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പരീക്ഷാ ചോര്‍ച്ചയെച്ചൊല്ലി വിദ്യാര്‍ത്ഥികളുടെ പ്രകടനങ്ങള്‍.

ജൂണ്‍ 6: വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പിയുടെ ന്യൂഡല്‍ഹിയിലെ ആദ്യ തെരുവ് പ്രതിഷേധത്തിന് നേതൃത്വം നല്‍കാന്‍ അഭിജീത് ദിപ്‌കെ ഇന്ത്യയിലെത്തി.

ജൂണ്‍ 11: പരീക്ഷാ പരിഷ്‌കാരങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരവും ആവശ്യപ്പെട്ട് സി.ജെ.പി അഞ്ച് ഇന പ്രകടന പത്രിക പുറത്തിറക്കി.

ജൂണ്‍ 20: ജന്തര്‍ മന്തറില്‍ സിജെപി അനിശ്ചിതകാല പ്രതിഷേധം ആരംഭിച്ചു.

ജൂണ്‍ 28: ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക് ജന്തര്‍ മന്തറില്‍ നിരാഹാര സമരം ആരംഭിച്ചു.

ജൂലൈ 9: മണ്‍സൂണ്‍ സമ്മേളനത്തിന്റെ ആദ്യ ദിവസം സി.ജെ.പി പാര്‍ലമെന്റ് മാര്‍ച്ച് പ്രഖ്യാപിച്ചു.

ജൂലൈ 16: വാങ്ചുക്കിന്റെ ആരോഗ്യം നിരീക്ഷിക്കാനും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യാനും ഡല്‍ഹി ഹൈക്കോടതി അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ജൂലൈ 18: ഡല്‍ഹി പൊലിസ് സോനം വാങ്ചുകിനെ ജന്തര്‍ മന്തറില്‍  ആശുപത്രിയിലേക്ക് മാറ്റി. 

ജൂലൈ 20: പാര്‍ലമെന്റിലേക്ക് 'ചലോ സന്‍സദ്' മാര്‍ച്ച്. ആയിരക്കണക്കിന് പേര്‍ അണിനിരന്ന മാര്‍ച്ചിനെ പൊലിസ് ക്രൂരമായാണ് നേരിട്ടത്. 

ജൂലൈ 20: കേന്ദ്രമന്ത്രി ജെപി നദ്ദയുടെ വസതിയില്‍ സി.ജെ.പി പ്രതിനിധികളുമായി സര്‍ക്കാര്‍ ആദ്യ ചര്‍ച്ച നടത്തി.

ജൂലൈ 20 മുതല്‍ ജൂലൈ 24 വരെ: പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിച്ചു.

ജൂലൈ 21: പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത്  പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ കുത്തിയിരിപ്പ് സമരം നടത്തി. 

ജൂലൈ 23: ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തില്‍ പ്രതികരിച്ചു. 

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകള്‍ പരിഗണിക്കുന്നതിനായി അതിവേഗ കോടതികള്‍ പ്രഖ്യാപിച്ചു. കര്‍ശനശിക്ഷ നല്‍കാന്‍ ബില്‍. അര്‍ധരാത്രിയില്‍ സമൂഹമാധ്യമങ്ങളിലൂടെ മോദിയുടെ വീഡിയോ.

ജൂലൈ 24: കേന്ദ്രമന്ത്രിമാരുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചു.

ജൂലൈ 24: കേന്ദ്രമന്ത്രിമാരുമായുള്ള സി.ജെ.പി ചര്‍ച്ചകളുടെ രണ്ടാം റൗണ്ട്. പ്രധാന്റെ രാജിയില്‍ തീരുമാനമായില്ല. നീറ്റ് ഇരകള്‍ക്ക് നഷ്ടപരിഹാരം, സമരക്കാര്‍ക്കെതിരെ നിയമനടപടി പാടില്ല എന്നീ ആവശ്യങ്ങളില്‍ അനുകൂല നിലപാടെടുത്ത് കേന്ദ്രം. പരീക്ഷ ക്രമക്കേടുകള്‍ക്കെതിരെ കര്‍ശന നടപടി വ്യവസ്ഥ ചെയ്യുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. 

ജൂലൈ 25: വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവച്ചു. ജന്തര്‍മന്തറില്‍ സി.ജെ.പിയുടെ വിജയാഘോഷം. 

 

After nearly two and a half months of sustained protests, the CJP agitation culminated in the resignation of Union Education Minister Dharmendra Pradhan. The movement witnessed a series of demonstrations, campaigns, and public mobilisations that intensified pressure on the Central Government. This timeline traces the key milestones of the protest, highlighting the events that eventually led to the minister's resignation and the movement's outcome.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  3 hours ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  4 hours ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  4 hours ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  4 hours ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  5 hours ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  5 hours ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  6 hours ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  6 hours ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  7 hours ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  7 hours ago