HOME
DETAILS

മുന്തിരി വിളയിച്ച് കൊടുവള്ളി എല്‍.പി സ്‌കൂള്‍

  
backup
March 22 2018 | 04:03 AM

%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%af%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%b5


കൊടുവള്ളി: ചിട്ടയായ പരിചരണം നല്‍കിയാല്‍ പ്രതികൂല കാലാവസ്ഥയിലും മുന്തിരി വിളയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് കൊടുവള്ളി ജി.എം.എല്‍.പി സ്‌കൂള്‍. അമ്പലവയലിലെ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്ന് കൊണ്ടുവന്ന് സ്‌കൂള്‍ അങ്കണത്തില്‍ നട്ടു പിടിപ്പിച്ച മുന്തിരിവള്ളിയിലാണ് മുന്തിരിക്കുലകള്‍ ഉണ്ടായത്.
സ്‌കൂളില്‍ പച്ചക്കറി കൃഷി പരിപാലിക്കുന്ന സൗത്ത് കൊടുവള്ളി സ്വദേശി ജഗന്നാഥന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ അധികൃതരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് മുന്തിരി കൃഷി പരിപാലിച്ചത്. സ്‌കൂള്‍ ടെറസിലെ പച്ചക്കറി കൃഷിയില്‍ നിന്നുള്ള വിളവുകള്‍ കഴിഞ്ഞ ജൂലൈ മുതല്‍ സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്നുണ്ടണ്ട്. മുന്തിരി വിളവെടുപ്പ് കൊടുവള്ളി എ.ഇ.ഒ മനോഹരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകന്‍ എം.പി മൂസ, എച്ച്.എം ഫോറം കണ്‍വീനര്‍ അസീസ് മാസ്റ്റര്‍, അധ്യാപകരായ ഫൈസല്‍ പടനിലം, എം.ടി അബ്ദുറഹിമാന്‍, പി.പി പാത്തുമ്മക്കുട്ടി പങ്കെടുത്തു.കൊടുവള്ളി: ചിട്ടയായ പരിചരണം നല്‍കിയാല്‍ പ്രതികൂല കാലാവസ്ഥയിലും മുന്തിരി വിളയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് കൊടുവള്ളി ജി.എം.എല്‍.പി സ്‌കൂള്‍. അമ്പലവയലിലെ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്ന് കൊണ്ടുവന്ന് സ്‌കൂള്‍ അങ്കണത്തില്‍ നട്ടു പിടിപ്പിച്ച മുന്തിരിവള്ളിയിലാണ് മുന്തിരിക്കുലകള്‍ ഉണ്ടായത്.
സ്‌കൂളില്‍ പച്ചക്കറി കൃഷി പരിപാലിക്കുന്ന സൗത്ത് കൊടുവള്ളി സ്വദേശി ജഗന്നാഥന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ അധികൃതരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് മുന്തിരി കൃഷി പരിപാലിച്ചത്. സ്‌കൂള്‍ ടെറസിലെ പച്ചക്കറി കൃഷിയില്‍ നിന്നുള്ള വിളവുകള്‍ കഴിഞ്ഞ ജൂലൈ മുതല്‍ സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്നുണ്ടണ്ട്. മുന്തിരി വിളവെടുപ്പ് കൊടുവള്ളി എ.ഇ.ഒ മനോഹരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകന്‍ എം.പി മൂസ, എച്ച്.എം ഫോറം കണ്‍വീനര്‍ അസീസ് മാസ്റ്റര്‍, അധ്യാപകരായ ഫൈസല്‍ പടനിലം, എം.ടി അബ്ദുറഹിമാന്‍, പി.പി പാത്തുമ്മക്കുട്ടി പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."