അമൃത എന്‍ജിനീയറിങ് കോളജ് വീണ്ടും വിവാദത്തില്‍
കരുഗാനപ്പള്ളി: ഭക്ഷണം വളിച്ചതായാലും അതില്‍ പുഴുവരിച്ചാലും പഴുതാര കണ്ടാലും ഇവിടെ ഇങ്ങനെയൊക്കേ പറ്റുവെന്ന് മാനേജ്‌മെന്റ്.
വള്ളിക്കാവ് അമൃത ആശ്രമത്തിന് കീഴിലുള്ള എന്‍ജിനീയറിങ്ങ് കോളജില്‍ ഹോസ്റ്റല്‍ ഭക്ഷണത്തില്‍ നിന്നും പുഴുക്കളെ കണ്ടെത്തിയിട്ടും നടപടിയെടുക്കുന്നതിന് പകരം സമരം ചെയ്ത വിദ്യാര്‍ഥികളെ കാംപസിനുള്ളില്‍ കയറി ഓച്ചിറ പൊലിസ് മര്‍ദിച്ചത് പ്രതിഷേധത്തിന് ഇടയാക്കി.
ചൊവ്വാഴ്ച രാത്രിയിലായിരുന്നു മാനേജ്‌മെന്റിന്റെ അനുവാദത്തോടെ പൊലിസ് വിദ്യാര്‍ഥികളെ മര്‍ദിച്ചത്. ഇവിടെ ഇങ്ങനെയൊക്കയേ ഭക്ഷണം വിളമ്പാന്‍ സൗകര്യമുള്ളുവെന്ന നിലപാടില്‍ കോളജ് മാനേജ്‌മെന്റും നിലപാടെടുത്തതോടെ കോളജ് താല്‍ക്കാലികമായി അടയ്ക്കുകയായിരുന്നു.
മെസില്‍ നിന്നും വിളമ്പുന്ന ഭക്ഷണത്തില്‍ മുന്‍പും പലതവണ പുഴുക്കളെ കണ്ടെത്തിയത് സമരത്തിലായിരുന്നു കലാശിച്ചിരുന്നത്.
നിരന്തരം ഭക്ഷണത്തില്‍ പുഴുക്കളെ കണ്ടെത്തിയിട്ടും നടപടിയെടുക്കാതെ വന്നതോടെയാണ് വിദ്യാര്‍ഥികള്‍ പരസ്യമായി സമരരംഗത്തു വന്നത്. സംഭവത്തെ തുടര്‍ന്ന് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ ഇന്നലെ കോളജ് അടിച്ചുതകര്‍ത്തിരുന്നു. മുന്‍പും ഇത്തരത്തില്‍ മോശം ഭക്ഷണത്തിനെതിരേ പരാതി പറഞ്ഞ വിദ്യാര്‍ഥികള്‍ക്കെതിരേ പ്രതികാര നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
കോളജിനോട് ചേര്‍ന്നുള്ള ഹോസ്റ്റലില്‍ കഴിഞ്ഞദിവസം വിളമ്പിയ ഭക്ഷണത്തില്‍ നിന്നാണ് പുഴുക്കളെ കണ്ടെത്തിയത്. കോളജിലെ വിമണ്‍സ്, മെന്‍സ് ഹോസ്റ്റലുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്നത് ഒരേ മെസില്‍ നിന്നാണ്.
അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ തന്നെ മെസ്ഫീസ് എന്ന പേരില്‍ ഭക്ഷണത്തിനുള്ള പണം മുന്‍കൂറായി വാങ്ങുകയും ചെയ്യുന്നതാണ് പതിവ്.
മുന്‍പ് രണ്ട് തവണ ഭക്ഷണത്തില്‍ നിന്ന് പുഴുക്കളെ ലഭിച്ചപ്പോള്‍ പരാതി നല്‍കിയതാണ്. ഇനി പ്രശ്‌നമുണ്ടാകില്ലെന്നും നല്ല ഭക്ഷണം ലഭ്യമാക്കുമെന്നും ഉറപ്പ് നല്‍കിയെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്നും മോശം ഭക്ഷണം തന്നെയാണ് പിന്നെയും ലഭിച്ചതെന്നും വിദ്യാര്‍ഥികള്‍ക്ക് പരാതിയുണ്ട്. രണ്ടായിരത്തിലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനത്തിലെ മിക്കവാറും എല്ലാ വിദ്യാര്‍ഥികളും പ്രതിഷേധത്തിലാണ്.
അമൃതകോളജ് ഒഫ് എന്‍ജിനിയറിങ്, അമൃത കോളജ് ഒഫ് ആര്‍ട്‌സ് സയന്‍സസ്, അമൃത കോളജ് ഒഫ് ബയോടെക്‌നോളജി എന്നീ സ്ഥാപനങ്ങളിലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.
സഹിക്കാവുന്നതിനപ്പുറം സഹിച്ചെന്നും അനീതിക്കു മുന്നില്‍ തോറ്റു കൊടുക്കാന്‍ തയ്യാറല്ലെന്നും സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ പറഞ്ഞു.
ഒരു സംഘടനയുടെയും പിന്തുണയില്ലാതെയാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധമെന്നതാണ് ശ്രദ്ധേയം. ഇന്നലെ ഉച്ചയ്ക്ക് വിഷയത്തില്‍ വിദ്യാര്‍ഥികളും വകുപ്പ് മേധാവികളും പ്രിന്‍സിപ്പലും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
ഈ അനീതി ഇനിയും സഹിക്കാന്‍ പറ്റില്ലെന്നും വെറുതെയല്ല ഭക്ഷണം ലഭിക്കുന്നതെന്നും പണം നല്‍കിയിട്ടാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
കോളജിന് പുറത്ത് പോയി ഭക്ഷണം കഴിക്കാനും കഴിയാത്ത സാഹചര്യമാണ് എന്നും വിദ്യാര്‍ഥികള്‍ പറയുന്നു. കോളജില്‍ എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയ സാഹചര്യവും പ്രതിഷേധം ആളിക്കത്താതിരിക്കാനും ലക്ഷ്യമിട്ടാണ് കോളജ് തല്‍ക്കാലത്തേക്ക് അടച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."