HOME
DETAILS
MAL
ദേശീയ കപ്പ മഹോത്സവം 28 മുതല്‍
backup
March 23 2018 | 02:03 AM
തിരുവനന്തപുരം: ദേശീയ കപ്പ മഹോത്സവവും കാര്‍ഷിക മേളയും 28 മുതല്‍ കനകക്കുന്ന് സൂര്യകാന്തി ഗ്രൗണ്ടില്‍ നടക്കും. സംസ്ഥാന കൃഷി വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍ , കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം, കര്‍ഷക സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കപ്പ കൊണ്ട് തയാറാക്കിയ കറികള്‍, പലഹാരങ്ങള്‍, ബിരിയാണി, സൂപ്പ്, ഹല്‍വ, പായസം, പുഡ്ഡിങ് തുടങ്ങിയ വിഭവങ്ങള്‍ മേളയില്‍ ഉണ്ടാകും. ജൈവകര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന അമ്പതോളം നാടന്‍ കിഴങ്ങുവര്‍ഗങ്ങള്‍, തേന്‍, അലങ്കാരമത്സ്യങ്ങള്‍, പക്ഷികള്‍, പുഷ്പങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വില്പനയും മേളയിലുണ്ടാകും.
മേള ഏപ്രില്‍ എട്ടിന് സമാപിക്കും. രാവിലെ 11 മുതല്‍ രാത്രി 9 വരെയാണ് സന്ദര്‍ശനസമയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."