സ്കൂള്‍ അടച്ചുപൂട്ടല്‍: ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി പ്രക്ഷോഭം ശക്തമാക്കുന്നു
കോഴിക്കോട്: വര്‍ഷങ്ങളായി വ്യവസ്ഥാപിതമായി നടത്തുന്ന സ്കൂളുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ സമാന ചിന്താഗതിയുള്ള സംഘടനകളുമായി യോജിച്ച് പ്രക്ഷോഭം ശക്തമാക്കാന്‍ ന്യൂനപക്ഷ വിദ്യാഭ്യാസമിതി യോഗം തീരുമാനിച്ചു.
സംഘടനയുടെ സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്ത സ്ഥാപന ഭാരവാഹികളുടെയും മേധാവികളുടെയും സംസ്ഥാന കണ്‍വന്‍ഷനില്‍ സ്ഥാപനങ്ങള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ദുഷ്പ്രചാരണങ്ങളെ ചെറുക്കാനും തീരുമാനിച്ചു.
സംസ്ഥാന സെക്രട്ടറി നടുക്കണ്ടി അബൂബക്കര്‍ അധ്യക്ഷനായി. സുബൈര്‍ നെല്ലിക്കാപറമ്പ്, കെ.പി മുഹമ്മദലി, സി.പി അബ്ദുല്ല, സി.എച്ച് മൂസ, പി.കെ മുഹമ്മദ്, വി.കെ റസാഖ്, കെ.സി മൊയ്തീന്‍കോയ, പി.ടി ഹൈദരലി, സി. ഇബ്രാഹിം, വി.എം.എ റഹ്മാന്, സത്താര്‍ കുറ്റൂര്‍, വി. മുഹമ്മദ് മീറാന്‍, എം.വി.എ മജീദ്, സി.പി ഷബീര്‍, സി.കെ ഷബീര്‍, പി.കെ ഇസ്മാഈല്‍, കെ. അബ്ദുല്ല, ആര്. അസീസ്, ഷമീര്‍ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."