മേല്‍പ്പാലം നിര്‍മിക്കാന്‍ കേന്ദ്രം തയാറെങ്കില്‍ സഹകരിക്കുമെന്ന് കോടിയേരി
കണ്ണൂര്‍: കീഴാറ്റൂരിലെ ബൈപാസിനു പകരം മേല്‍പ്പാലം നിര്‍മിക്കാന്‍ കേന്ദ്രം തയാറാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മേല്‍പ്പാലം നിര്‍മിക്കണമോയെന്നു ദേശീയ പാതാ അതോറിറ്റി തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എ.കെ.ജി ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂരില്‍ എ.കെ.ജി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലും നന്ദിഗ്രാമുണ്ടാക്കി എല്‍.ഡി.എഫ് ഭരണത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു നന്ദിഗ്രാം ഉണ്ടായെന്നു വിചാരിച്ച് എല്ലായിടത്തും നന്ദിഗ്രാമാക്കാമെന്നു കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
കീഴാറ്റൂര്‍ വഴി ബൈപാസ് നിര്‍മിക്കാന്‍ തീരുമാനിച്ചത് പിണറായി വിജയനോ ജി. സുധാകരനോ അല്ല. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ദേശീയപാതാ അതോറിറ്റിയാണ്. അതോറിറ്റി കണ്ടെത്തുന്ന ഭൂമി ഏറ്റെടുത്തു കൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ചുമതല. ബൈപ്പാസ് വരാതിരുന്നാല്‍ മാര്‍ക്്‌സിസ്റ്റ് കേന്ദ്രങ്ങളില്‍ വികസനമില്ലെന്നു പറഞ്ഞ് മറ്റു രാഷ്ട്രീയപാര്‍ട്ടികള്‍ വോട്ടു പിടിക്കും. ത്രിപുരയില്‍ സംഭവിച്ചത് അതാണ്.
ബൈപാസ് സമരത്തിന്റെ പേരില്‍ തെറ്റിദ്ധരിക്കപ്പെട്ടവര്‍ അത് തിരുത്തി തിരിച്ചുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘര്‍ഷത്തിനോ സംഘട്ടനത്തിനോ സി.പി.എം പോകില്ലെന്നും ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."