ഡബിള്‍സ് ഫൈനല്‍ ഇന്ന്
തിരുവനന്തപുരം: ഐ.ടി.എഫ് ഫ്യൂച്ചര്‍ ടെന്നീസ് ടൂര്‍ണമെന്റ് ഡബിള്‍സ് ഫൈനല്‍ പോരാട്ടം ഇന്ന്. ടൂര്‍ണമെന്റിലെ ഒന്നാം സീഡുകാരായ ബ്രസീലിന്റെ കയോസ് സില്‍വ- തലീസ് തുരുണി സഖ്യം മൂന്നാം സീഡുകാരായ ഇന്ത്യയുടെ അര്‍ജുന്‍ ഖാദേ- വിജയ് സുന്ദര്‍ സഖ്യത്തെ നേരിടും.
സെമി ഫൈനലില്‍ ബ്രസീല്‍ സഖ്യം സെര്‍ബിയന്‍ സഖ്യം ഗൊരാന്‍ മാര്‍കോവിച്- മാനുവല്‍ പെന്ന ലോപ്പസ് സഖ്യത്തെ 3-6, 6-3, 12-10 എന്ന സ്‌കോറിന് വീഴ്ത്തി. രണ്ടാം സെമിയില്‍ ഇന്ത്യയുടെ അര്‍ജുന്‍- വിജയ് സഖ്യം ഇന്ത്യയുടെ തന്നെ മോഹിത് മയൂര്‍- ജയപ്രകാശ് മനീഷ് സുരേഷ് കുമാര്‍ സഖ്യത്തെ 3-6, 3-6 എന്ന സ്‌കോറിന് അനായാസം പരാജയപ്പെടുത്തി.
സിങ്കിള്‍സ് പുരുഷ സെമി ഫൈനല്‍ മത്സരങ്ങളും ഇന്ന് നടക്കും. സിങ്കിള്‍സില്‍ ഒന്നാം സീഡ് സ്‌പെയിനിന്റെ കാര്‍ലോസ് ബലൂഡ പര്‍കിസ് ജര്‍മനിയുടെ സാമി റീന്‍വെയിനിനെ 6-3, 4-6, 6-4 സ്‌കോറിന് പരാജയപ്പെടുത്തി സെമിയിലെത്തി. ഇന്ത്യയുടെ അര്‍ജുന്‍ ഖാദേ ഇന്ത്യയുടെ തന്നെ സൂരജ് ആര്‍ പ്രബോധിനെ 6-2, 6-3 എന്ന സ്‌കോറിനും ബ്രസീലിന്റെ തലീസ് തുരുണി ഇന്ത്യയുടെ അഭിനവ് സഞ്ജയ് ഷണ്മുഖത്തെ 6-3, 6-4 സ്‌കോറിനും കീഴടക്കി സെമിയിലേക്ക് മുന്നേറി. ഇന്ത്യയുടെ എന്‍ വിജയ് സുന്ദര്‍ പ്രകാശ് ഇന്ത്യയുടെ തന്നെ മനീഷ് സുരേഷ് കുമാറിനെ അനായേസേന 0-6, 4- 6 എന്ന സ്‌കോറിന് തോല്‍പ്പിച്ച് അവസാന നാലിലേക്ക് കടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."