HOME
DETAILS
MAL
യാസര്‍ വധം: ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍
backup
March 23 2018 | 05:03 AM
തിരൂര്‍: യാസിര്‍ വധക്കേസില്‍ ഏറെക്കാലമായി ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. ആര്.എസ്.എസ് പ്രവര്‍ത്തകനായ പുറത്തൂര്‍ പുതുപള്ളി ചന്ദനപറമ്പില്‍ സുരേന്ദ്ര (45) നാണ് അറസ്റ്റിലായത്. 1998 ലാണ് പഴംകുളങ്ങരയിലെ യാസര്‍ കൊല്ലപ്പെട്ടത്. ആറു പ്രതികളുണ്ടായിരുന്ന കേസില്‍ ഒരു പ്രതിയായ രവി കൊല്ലപ്പെടുകയും നാലു പേരെ കോടതി വെറുതെവിടുകയും ചെയ്തിരുന്നു.
നാലാം പ്രതിയാണ് അറസ്റ്റിലായ സുരേന്ദ്രന്. യാസറിനെ വധിച്ച ശേഷം ഇയാള്‍ വിദേശത്തേക്കു മുങ്ങുകയായിരുന്നു. പിന്നീട് നാട്ടിലെത്തിയെങ്കിലും വിവിധ സംസ്ഥാനങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. പുതുപ്പള്ളിയില്‍ ഒരു ഷെഡ് കെട്ടി അതില്‍ കഴിയുന്നതിനിടെയാണ് ഇപ്പോള്‍ പിടിയിലായത്. ഇയാള്‍ക്കെതിരേ 1996ല്‍ ഒരു കൊലപാതകക്കേസും നിലവിലുണ്ടെന്നു തിരൂര്‍ എസ്.ഐ സുമേഷ് സുധാകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."