HOME
DETAILS

സഊദിയില്‍ 84 വര്‍ഷത്തേക്കുള്ള എണ്ണശേഖരമുണ്ടെന്ന് കിരീടാവകാശി

  
backup
March 23 2018 | 05:03 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-84-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%95%e0%b5%8d%e0%b4%95-2

റിയാദ്: സഊദിയില്‍ അടുത്ത 84 വര്‍ഷത്തേക്കുള്ള എണ്ണശേഖരം ഉണ്ടെന്നു സഊദി കിരീടാവകാശി.  അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്നതിടെ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. എണ്ണവിലയിലെ സ്ഥിരതയാണ് സഊദി ലക്ഷ്യമിടുന്നതെന്നും അടുത്ത 84 വര്‍ഷത്തേക്കുള്ള ശേഖരം ഉണ്ടെന്നു വ്യക്തമായതിനാല്‍ എണ്ണ വിപണി മേഖലയില്‍  വന്‍തോതില്‍ നിക്ഷേപം നടത്തേണ്ടതുണ്ടെന്നും അമേരിക്കയിലെത്തിയ സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആലു സഊദ് രാജകുമാരന്‍ പറഞ്ഞു.
      

ചില കയറ്റുമതിക്കാര്‍ എണ്ണവിപണിയില്‍ നിന്നും പിന്‍വലിയുന്നതോടെ എണ്ണവില വര്‍ധിക്കും. ഇത്തരം സാഹചര്യങ്ങള്‍ മുന്നില്‍ കണ്ടു ഇപ്പോള്‍ തന്നെ എണ്ണവിപണിയില്‍ നിക്ഷേപം നടത്തണം. വിപണിയില്‍ നിക്ഷേപം നടത്താത്ത പക്ഷം നാല് വര്‍ഷത്തിനുള്ളില്‍ എണ്ണവില വന്‍തോതില്‍ ഉയരുമെന്നും അത് ഉല്‍പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും നല്ലതല്ല. അമേരിക്കയുമായുള്ള നിക്ഷേപ പദ്ധതി ഇരുപതിനായിരം കോടി ഡോളറില്‍ ആരംഭിച്ചത് എന്നാല്‍ ഇപ്പോള്‍ അത് നാല്‍പതിനായിരം കൊടിയിലേക്ക് എത്തിയിരിക്കുകയാണ്.കഴിഞ്ഞ വര്‍ഷം അമേരിക്കയുമായി നടത്തിയ കരാറില്‍ മുപ്പത് ശതമാനവും നടപ്പാക്കിയിട്ടുണ്ട്. സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തോടെ ഇത് യാഥാര്‍ഥ്യമാകും. അമേരിക്കയുമായി കൂടുതല്‍ മേഖലയിലേക്ക് നിക്ഷേപം വ്യാപകമാക്കിട്ടുണ്ട്.  അമേരിക്കക്കും സഊദിക്കും ലോകത്തിനു തന്നെയുമല്ല ഭീഷണികളെ നെരിടാനാണ് താന്‍ അമേരിക്കയില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

        അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന കിരീടാവകാശി വന്‍കിട അമേരിക്കന്‍ കമ്പനികളുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. ബോയിങ്, റെയ്ത്തിയോണ്‍, ലോക്ഹീദ് മാര്‍ട്ടിന്‍, ജനറല്‍ ഡൈനാമിക്‌സ്,  തുടങ്ങി ആയുധ നിര്‍മ്മാണ കമ്പനികളടുതേടക്കം വിവിധ കമ്പനി ഉന്നതരുമായും ചര്‍ച്ച നടത്തിയതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ടെക്‌നോളജി കൈമാറ്റം ചെയ്യുന്നതിലും വികസിപ്പിക്കുന്നതിലും ഇരു രാജ്യങ്ങളും തമ്മില്‍ സംയുക്ത നീക്കങ്ങള്‍ നടത്താനാണ് തീരുമാനം. ആയുധ വില്‍പ്പനയില്‍ കഴിഞ്ഞ ഏതാനും മാസത്തിനിടെ വന്‍ കരാറിനാണ് അംഗീകാരം ലഭിച്ചത്. 5400 കോടി ഡോളറിന്റെ ആയുധങ്ങള്‍ വില്‍പ്പന നടത്താന്‍ ഒന്‍പതു മാസത്തിനിടെ അമേരിക്കന്‍ കോണ്‍ഗ്രസ്സ് അനുമതി നല്‍കിയിരുന്നു.

കിരീടാവകാശിയുടെ അടുത്ത ലക്ഷ്യം ഫ്രാന്‍സ്

       റിയാദ്: വിദേശ പര്യടനം ആരംഭിച്ച സഊദി കിരീടാവകാശിയുടെ അടുത്ത ലക്ഷ്യം ഫ്രാന്‍സ്. ഏപ്രില്‍ എട്ടിന് ഫ്രാന്‍സ് സന്ദര്‍ശിക്കുമെന്ന് അന്താരാഷ്ട്ര വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ദിവസം നീളുന്ന പര്യടനത്തിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഉള്‍പ്പെടെയുള്ള ഉന്നതരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കിരീടാവകാശിയുടെ വിദേശ പര്യടനത്തിന്റെ ഭാഗമായാണ് അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം ഫ്രാന്‍സ് സന്ദര്‍ശനം തീരുമാനിച്ചത്. പാരീസില്‍ വെച്ച് നടക്കുന്ന സഊദി, ഫ്രാന്‍സ് ഇക്കണോമിക് ഫോറത്തില്‍ കിരീടാവകാശി പങ്കെടുക്കും. വന്‍ രാഷ്ട്രങ്ങളുമായി സൗഹൃദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കിരീടാവകാശി നിലവില്‍ അമേരിക്കയും ശേഷം ഫ്രാന്‍സും സന്ദര്‍ശിക്കുന്നത്. ഇക്കണോമിക് ഫോറത്തെത്തുടര്‍ന്ന് ഏതാനും ധാരണ പത്രങ്ങള്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.










Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago