മണ്ണാര്‍ക്കാട് നഗരസഭാ ബജറ്റ്; സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിക്ക് മുന്‍തൂക്കം
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗര സഭയില്‍ 2018-19 ബജറ്റ് അവതരിപ്പിച്ചു. 26.63 കോടി രൂപയുടെ ബജറ്റാണ് അവതരിപ്പിച്ചത്. ഇതില്‍ 1.07 കോടി രൂപ നീക്കിയിരുപ്പുമുളള ബജറ്റാണ് ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ടി.ആര് സെബാസ്റ്റ്യന്‍ അവതരിപ്പിച്ചത്. സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിക്കാണ് ബജറ്റില്‍ മുന്‍തൂക്കമുളളത്. ലൈഫ്, പി.എം.എ.വൈ പദ്ധതികള്‍ക്കായി 5 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്.
താലൂക്ക് ആസ്പത്രി വികസനം 25 ലക്ഷം, സാന്ത്വനം പദ്ധതിക്ക് 2ലക്ഷം, വയോമിത്രം പദ്ധതിക്ക് 10 ലക്ഷം, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് 14 ലക്ഷമടക്കം വിദ്യാഭ്യാസ മേഖലക്ക് 61.85 ലക്ഷം, ആശ്രയ പദ്ധതിക്ക് 5 ലക്ഷമടക്കം വനിതാ ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് 80 ലക്ഷം, കുടിവെളള വിതരണവും, കുടിവെളള സ്രോതസ്സുകളുടെ നവീകരണ, കിണര്‍ റീചാര്‍ജിങ് അടക്കമുളള പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം, ശുചിത്വവും മാലിന്യ സംസ്കാരണവും 31 ലക്ഷം, പുതിയ റോഡ് നിര്‍മ്മാണത്തിന് 75 ലക്ഷം, റോഡ് ടാറിങ്, കോണ്‍ക്രീറ്റ് 475 ലക്ഷം, കോടതിപ്പിടിയില് ആധുനിക രീതിയിലുളള ബസ് കാത്തിരിപ്പു കേന്ദ്രം 10 ലക്ഷം, കണ്‍ഫര്‍ട്ട് സ്റ്റേഷന് നിര്‍മ്മാണത്തിന് 5ലക്ഷം, കൃഷി,മൃഗസംരകഷണം, പരിസ്ഥിതി പദ്ധതികള്‍ക്ക് 72 ലക്ഷം, വൃദ്ധജനങ്ങള്‍ക്ക് കട്ടിലവാങ്ങല് 7ലക്ഷം, പാലിയേറ്റീവ് കെയറിന് 10ലക്ഷം എന്നിങ്ങനെയാണ് ബജറ്റില്‍ വിവിധ പദ്ധതികള്‍ക്കായി തുക നീക്കിവെച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."