ഭൂഗര്‍ഭ വീടുകളിലും വ്യോമാക്രമണം: ഗൂഥയില്‍ 37 പേര് കൊല്ലപ്പെട്ടു
ദമസ്കസ്: കിഴക്കന്‍ ഗൂഥയിലെ സിറിയന്‍ സേനയുടെ ആക്രമണം ഭൂഗര്‍ഭ താമസസ്ഥലങ്ങളിലേക്കും വ്യാപിപ്പിച്ചു. ഭൂമിക്കടിയില്‍ താമസമാക്കിയവര്‍ക്കു നേരെ ഇന്നു നടത്തിയ വ്യോമാക്രമണത്തില്‍ 37 പേര് കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
കൊല്ലപ്പെട്ടതില്‍ അധികവും കുട്ടികളും സ്ത്രീകളുമാണെന്ന് രക്ഷാപ്രവര്‍ത്തക സംഘമായ വൈറ്റ് ഹെല്‍മെറ്റ്സ് പറഞ്ഞു. കിഴക്കന്‍ ഗൂഥയിലെ അര്‍ബീന്‍ നഗരത്തിലാണ് ഇപ്പോള്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നത്.
അതേസമയം, ഇവിടെ രാസായുധ പ്രയോഗം നടന്നതായും ആളുകള്‍ കൊല്ലപ്പെട്ടത് വെന്താണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ക്ലോറിന്‍, ഫോസ്ഫറസ് വാതക ആക്രമണങ്ങളാണുണ്ടായതെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഫെബ്രുവരി 18 മുതലാണ് വിമതരുടെ കൈവശമുള്ള കിഴക്കന്‍ ഗൂഥയില്‍ റഷ്യയുടെ പിന്തുണയോടെ സിറിയന്‍ സര്‍ക്കാര്‍ ആക്രമണം തുടങ്ങിയത്. ഇതിനകം 1500 സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."