ശുഹൈബ് വധക്കേസിലെ അപ്പീല്‍: ഡിവിഷന് ബെഞ്ചിന് അധികാരമില്ലെന്ന വാദം തള്ളി
കൊച്ചി: ശുഹൈബ് വധക്കേസിന്റെ അന്വേഷണം സി.ബി.ഐക്കു വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ പരിഗണിക്കാന്‍ ഡിവിഷന് ബെഞ്ചിന് അധികാരമില്ലെന്ന വാദം ഹൈക്കോടതി തള്ളി.മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്ന ശുഹൈബിനെ വധിച്ച കേസില്‍ സി.ബി.ഐ അന്വേഷണത്തിനു കഴിഞ്ഞ മാര്‍ച്ച് ഏഴിന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരേ സര്‍ക്കാര്‍ നല്കിയ അപ്പീലാണ് ഡിവിഷന് ബെഞ്ച് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം അപ്പീല്‍ പരിഗണനയ്ക്കു വന്നപ്പോള്‍ ഇതു പരിഗണിക്കാന്‍ ഡിവിഷന് ബെഞ്ചിന് അധികാരമില്ലെന്ന വാദമാണ് ശുഹൈബിന്റെ മാതാ പിതാക്കള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന് ഉന്നയിച്ചത്. പഴയ മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാര്‍ മേഖലക്ക് ലെറ്റര്‍ പേറ്റന്റ് (മദ്രാസ്) നിയമത്തിലെ വ്യവസ്ഥ ബാധകമാണെന്ന് ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധിയുണ്ടെന്നും അപ്പീല്‍ കേള്‍ക്കാന്‍ ഡിവിഷന് ബെഞ്ചിന് അധികാരമില്ലെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."