HOME
DETAILS
MAL
ഐ.എസ് റിക്രൂട്ട്മെന്റ് കേസ്: യാസ്മിന് അഹമ്മദിന് ഏഴു വര്‍ഷം കഠിനതടവ്
backup
March 24 2018 | 06:03 AM
കൊച്ചി: ഐ.എസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തുവെന്ന കേസില്‍ ബിഹാര്‍ സ്വദേശിനി യാസ്മിന് അഹമ്മദിന് ഏഴു വര്‍ഷം കഠിനതടവ്. കൊച്ചി എന്‍.ഐ.എ കോടതിയുടേതാണ് വിധി. തടവിന് പുറമേ 25,000 രൂപ പിഴയും അടയ്ക്കണം. ഇതുവരെ ജയിലില്‍ കിടന്ന കാലാവധി ശിക്ഷയില്‍ നിന്നും ഇളവ് ചെയ്യാമെന്നും കോടതി നിര്‍ദേശിച്ചു.
കേസില്‍ 15 പ്രതികളാണുള്ളത്. കാസര്‍ക്കോട് ഉടുമ്പുന്തല അല്‍നൂറില്‍ റാഷി എന്ന അബ്ദുല്‍ റാഷിദ് അബ്ദുല്ലയാണ് കേസിലെ ഒന്നാം പ്രതി. ഇയാള്‍ ഇപ്പോഴും അഫ്ഗാനിലുണ്ടെന്നാണ് എന്‍.ഐ.എ നിഗമനം. ഇയാളടക്കം 2006ല്‍ 14 പേരെ കാസര്‍ക്കോട് നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."