HOME
DETAILS
MAL
കീഴാറ്റൂരില്‍ അനുനയനീക്കവുമായി സര്‍ക്കാര്‍; മേല്‍പ്പാലത്തിന് സാധ്യത തേടി
backup
March 24 2018 | 06:03 AM
കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ സമരം ശക്തമാകവെ അനുനയ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ബൈപ്പാസിനു പകരം മേല്‍പ്പാലത്തിന് സാധ്യത തേടി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് കേന്ദ്രത്തിന് കത്തയച്ചു. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, ദേശീയ ഗതാഗത പാത അതോറിറ്റി ചെയര്മാന് എന്നിവര്‍ക്കാണ് കത്തയച്ചത്.
കീഴാറ്റൂരിലെ ബൈപ്പാസ് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് ദേശീയപാത വികസന അതോറിറ്റിയാണ്.
കഴിഞ്ഞ ദിവസം കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തെ മന്ത്രി ജി.സുധാകരന് തള്ളിപ്പറഞ്ഞിരുന്നു. കീഴാറ്റൂരില്‍ സമരം നടത്തുന്ന വയല്‍ക്കിളികള്‍ 'കിളികളല്ല, കഴുകന്മാര്' ആണെന്നും ജീവിതത്തില്‍ ഒരിക്കല്‍പ്പോലും പാടത്തുപോകാത്തവരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."