HOME
DETAILS
MAL
എസ്.എഫ്.ഐ ഉപരോധം; പ്രിന്‍സിപ്പലിന് ദേഹാസ്വസ്ഥ്യം
backup
March 24 2018 | 07:03 AM
നീലേശ്വരം: ഹാജര്‍ വെട്ടിക്കുറച്ചെന്ന ആരോപണത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ രണ്ടാം ദിവസവും പടന്നക്കാട് നെഹ്റു കോളജ് പ്രിന്‍സിപ്പാള്‍ ഡോ. പി.വി പുഷ്പജയെ ഉപരോധിച്ചു. ഉപരോധം നടക്കുന്നതിനിടെ പ്രിന്‍സിപ്പാലിന് ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടു.
ഉപരോധ വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പൊലിസും സ്ഥലത്തെത്തി. ഒടുവില്‍ അധ്യാപകരുടെ നേതൃത്വത്തിലാണ് പ്രശ്നം പരിഹരിച്ചത്.
മതിയായ ഹാജരില്ലെന്നു പറഞ്ഞ് രണ്ടാം വര്‍ഷ ബി.എ ഇക്കണോമിക്സ് വിദ്യാര്‍ഥികളായ നാലു വിദ്യാര്‍ഥികളുടെ പേര് തടഞ്ഞുവച്ചതാണ് പ്രശ്നത്തിന് ഇടയാക്കിയത്.
ഒടുവില്‍ വകുപ്പ് തലവന്റെ ഉത്തരവാദിത്തത്തില്‍ ഇവര്‍ക്ക് ഹാജര്‍ കൂട്ടി നല്‍കാമെന്ന ഉറപ്പിലാണ് ഉപരോധം അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."