HOME
DETAILS
MAL
കര്‍ണാടകയില്‍ നാല് ജെ.ഡി.എസ് എം.എല്‍.എമാര്‍ രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു
backup
March 24 2018 | 13:03 PM
ബംഗളൂരു: കര്‍ണാടകയില്‍ ജ.ഡി.എസില്‍ നിന്നുള്ള നാല് എം.എല്‍.എമാര്‍ രാജിവച്ചു. കോണ്‍ഗ്രസില്‍ ചേരാനാണ് രാജിവച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, കോണ്‍ഗ്രസിന് വലിയ പ്രതീക്ഷ നല്‍കിയാണ് ജെ.ഡി.എസ് വിമത എം.എല്‍.എമാര്‍ രാജിവച്ചത്.
സമീര്‍ അഹമ്മദ് ഖാന്, ശ്നീനിവാസ മൂര്‍ത്തി, ഭീമ നായിക്, ചെലുവരായ സ്വാമി എന്നിവരാണ് രാജി സമര്‍പ്പിച്ചത്. ഞായറാഴ്ച മൈസൂരുവില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ഇവര്‍ കോണ്‍ഗ്രസില്‍ ചേരും.
ഏഴ് വിമത എം.എല്‍.എമാരുടെ പിന്തുണയിലാണ് കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റിലും കോണ്‍ഗ്രസ് വിജയിച്ചത്. 2016ല്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട്ചെയ്തതിനെ തുടര്‍ന്ന് ഏഴ് എം.എല്‍.എമാരെ ജെ.ഡി.എസ് സസ്പെന്‍ഡ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."