ബഹ്‌റൈനില്‍ ഇന്ത്യന്‍ ബാലികയെ തട്ടികൊണ്ടുപോയ കേസിലെ പ്രതിക്ക് 12 വര്‍ഷം തടവും 1000 ദിനാര്‍ പിഴയും വിധിച്ചു
മനാമ: രണ്ടു വര്‍ഷം മുമ്പ് ബഹ്‌റൈനില്‍ ഇന്ത്യന്‍ ബാലികയെ തട്ടി കൊണ്ടു പോയ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ബഹ്‌റൈന്‍ ഹൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു.
പ്രതിക്ക് 12 വര്‍ഷത്തെ തടവും 1000 ബഹ്‌റൈന്‍ ദിനാര്‍ (ഏകദേശം 172500 ഇന്ത്യന്‍ രൂപ) പിഴയുമാണ് വിധിച്ചത്. തട്ടിക്കൊണ്ടു പോകല്‍, പീഡനം, മയക്കു മരുന്ന് ഉപയോഗം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയിട്ടുള്ളത്.
38 വയസ്സു പ്രായമുള്ള പാകിസ്താന്‍ സ്വദേശിയായ പ്രതി നിലവില്‍ ബഹ്‌റൈന്‍ പൗരത്വം സ്വീകരിച്ച് ബഹ്‌റൈനില്‍ തന്നെ കഴിയുകയായിരുന്നു.
2016 ആഗസ്ത് രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലഖ്‌നൗ സ്വദേശികളായ ഇര്‍ഷാദിന്റെയും അനീഷയുടെയും മകള്‍ സാറ ഗ്രെയ്‌സ് എന്ന 5 വയസ്സുകാരിയെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്.
കുട്ടിയെയും കൂട്ടി മാതാവ് കാറില്‍ സഞ്ചരിക്കവേ, ഹൂറ പ്രവിശ്യയിലെ ഗോള്‍ഡന്‍ സാന്‍ഡ്‌സ് ബില്‍ഡിങ്ങിനു സമീപം വാഹനം നിര്‍ത്തി കടയില്‍ നിന്നും വെള്ളം വാങ്ങാനായി മാതാവ് പുറത്തിറങ്ങിയ സമയത്ത് കാറിന്റെ പിന്‍സീറ്റിലിരുന്ന സാറയേയും കൊണ്ട് പ്രതി കാറോടിച്ച് പോകുകയായിരുന്നു. കുറച്ചു ദൂരം കാറിന് പിന്നാലെ മാതാവ് ഓടിയെങ്കിലും ഫലമുണ്ടായില്ല. സംഭവം സുപ്രഭാതം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിറ്റേന്നു പുലര്‍ച്ചെ കാര്‍ ഗുദേബിയ പ്രദേശത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നുവെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇന്ത്യന്‍ സമൂഹത്തെയാകെ ഞെട്ടിച്ച സംഭവത്തില്‍ അന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജുള്‍പ്പെടെയുള്ള പ്രമുഖര്‍ ഇടപെട്ടിരുന്നു. ബഹ്‌റൈന്‍ പൊലിസിന്റെ ഊര്‍ജ്ജിതമായ അന്വേണത്തില്‍ 24 മണിക്കൂറിനകം ഹൂറയിലെ ഒരു ഫഌറ്റില്‍ കുട്ടിയെ കണ്ടെത്തുകയും പ്രതിയെ അറസ്റ്റു ചെയ്യുകയും ചെയ്തു.
[caption id="attachment_505430" align="aligncenter" width="489"] പ്രതി തട്ടിക്കൊണ്ടു പോയ കാറിനൊപ്പം പൊലിസ് സ്റ്റേഷന്‍ പരിസരത്ത്[/caption]
പൊലിസിന്റെ ചോദ്യം ചെയ്യലില്‍ ആദ്യം കുട്ടിയെ താന്‍ രക്ഷപ്പെടുത്തുകയാണെന്ന് പ്രതി വാദിച്ചെങ്കിലും കാറിലെ ജി.പി.എസ് സംവിധാനം തകര്‍ക്കാന്‍ ശ്രമിച്ചതടക്കമുള്ള ചോദ്യങ്ങള്‍ക്കു മുന്പില്‍ പ്രതി ഉത്തരം മുട്ടുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് പ്രതി കുറ്റം സമ്മതിച്ചതായി ബഹ്‌റൈന്‍ ഫാമിലി ആന്റ് പ്രൊസിക്യൂഷന്‍ ചീഫ് പ്രൊസിക്യൂട്ടറും ആക്ടിങ് അഡ്വ.ജനറലുമായ മൂസ അല്‍ നാസര്‍ വ്യക്തമാക്കിയത്.
കുട്ടിയുടെ പിതാവ് ഇര്‍ഷാദ് ഭാര്യ അനീഷയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി മൂന്ന് വര്‍ഷം മുമ്പെ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് ബഹ്‌റൈനിലുള്ള കുട്ടിയുടെ അമ്മാവനോടൊപ്പമാണ് അനീഷ പൊലിസില്‍ പരാതി നല്‍കിയിരുന്നത്. പൊലിസ് കണ്ടെത്തിയ കുട്ടിയെ സ്റ്റേഷനിലെത്തിച്ച് മാതാവിന് കൈമാറിയ രംഗം അനിര്‍വചനീയമായിരുന്നു. സംഭവം സുപ്രഭാതം ഉള്‍പ്പെടെയുള്ള പത്രങ്ങളും അന്തര്‍ദേശീയ മാധ്യമങ്ങളും ഏറെ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
അതേസമയം പ്രതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളോ തട്ടികൊണ്ടു പോകല്‍ സംഭത്തിന്റെ ദുരൂഹതകളോ അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
പ്രതിയും കാമുകിയെന്നു ഒരു സ്ത്രീയും ചേര്‍ന്നു താമസിക്കുന്ന ഒരു ഫഌറ്റില്‍ വെച്ചാണ് കുട്ടിയെ കണ്ടെത്തിയിരുന്നത് എന്നതിനാല്‍ ഈ ഫ്‌ലാറ്റുമായി ബന്ധപ്പെട്ട ചില അന്വേഷണങ്ങള്‍ നടക്കുന്നതായും സൂചനയുണ്ട്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ സാഹചര്യത്തില്‍ അന്വേഷണത്തിനായി 25 പട്രോളിങ് വാഹനങ്ങളെയും പൊലിസിനെയുമാണ് ഏര്‍പ്പെടുത്തിയിരുന്നത്. സംഭവത്തിനു ശേഷം പ്രവാസ ജീവിതം അവസാനിപ്പിച്ച മാതാവ് കുട്ടിയെയും കൂട്ടി നാട്ടിലേക്ക് തിരിച്ചു പോയിരുന്നു.
1 ബഹ്‌റൈനില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ ബാലികയെ ബഹ്‌റൈന്‍ പൊലിസ് സ്റ്റേഷനില്‍ വെച്ച് ബന്ധുക്കള്‍ക്ക് കൈമാറിയപ്പോള്‍.
2. പ്രതി തട്ടിക്കൊണ്ടു പോയ കാറിനൊപ്പം പൊലിസ് സ്റ്റേഷന്‍ പരിസരത്ത്
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."