വിവാദ ഭൂമി ഇടപാട്: പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി: വിവാദമായ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായതായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അറിയിച്ചു. ഓശാന ഞായര്‍ ആചരണത്തിന്റെ ഭാഗമായി എറണാകുളം സെന്റ് മേരിസ് ബസലിക്കയില്‍ കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തിലാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഇക്കാര്യം വ്യക്തമാക്കിയത്. ഇതാദ്യമായാണ് കര്‍ദിനാള്‍ ഭൂമിയിടപാട് വിഷയത്തില്‍ വിശ്വസികളുടെ വിശദീകരണം നടത്തുന്നത്.
പ്രശ്‌നം പരിഹാരത്തിലേക്ക് നീങ്ങുന്നുവെന്നത് എല്ലാവര്‍ക്കും ആശ്വാസം നല്‍കുന്നതാണ്. ഇനി ഒന്നിച്ചു നിന്നു പരിഹരിക്കാവുന്ന പ്രശ്‌നമേയുള്ളു. കഴിഞ്ഞ ദിവസം താനും മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍ വീട്ടില്‍ എന്നിവര്‍ ചേര്‍ന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന വാര്‍ത്താകുറിപ്പാണ് സത്യം. മറ്റെവിടുന്നെങ്കിലും കേള്‍ക്കുന്ന വാര്‍ത്തയില്‍പ്പെട്ട് ആരും വഴിതെറ്റരുതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമേഖലയിലുള്ളവര്‍, സാമ്പത്തിക മേഖലയിലുള്ളവര്‍ ഉദ്യോഗസ്ഥര്‍, ഭരണകര്‍ത്താക്കള്‍ പുരോഹിതന്മാര്‍, മെത്രാന്മാര്‍ അങ്ങനെ എല്ലാവരും അവരവരുടെ മേഖലകളില്‍ ശുദ്ധീകരണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ദിനാള്‍ പരിപാടിയില്‍ പങ്കെടുത്താല്‍ തടയുമെന്ന് എ.എം.ടിയും കര്‍ദിനാളിനെ തടയാനെത്തുവന്നരെ തങ്ങളും തടയുമെന്ന് കര്‍ദിനാളിനെ അനുകൂലിക്കുന്നവരും കഴിഞ്ഞദിവസം വക്യമാക്കിയതിനാല്‍ കനത്ത പൊലിസ് സംരക്ഷണമാണ് സെന്റ് മേരീസ് ബസലിക്ക പരിസരത്ത് നിലയുറപ്പിച്ചിരുന്നത്.
എന്നാല്‍ പ്രതിഷേധിക്കാനോ കര്‍ദിനാളിനെ തടയാനോ ആരും എത്തിയില്ല. കാക്കനാട് സെന്റ് തോമസ് മൗണ്ടിലെ കാര്യാലയത്തില്‍ നിന്നും പൊലിസ് അകമ്പടിയോടെയാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി അതിരൂപതാ ആസ്ഥാനത്തേക്ക് എത്തിയത്.
തുടര്‍ന്ന് കുരുത്തോല വെഞ്ചരിപ്പിനു ശേഷം പ്രദക്ഷിണമായിട്ടാണ് ഇവിടെ നിന്നും കര്‍ദിനാളും വൈദികരും വിശ്വാസികളും പള്ളിയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."