HOME
DETAILS
MAL
വിവിധ ആവശ്യങ്ങളുന്നയിച്ച് അംഗപരിമിതരുടെ ജില്ലാ സമ്മേളനം
backup
March 26 2018 | 04:03 AM
കോഴിക്കോട്: പത്തിലേറെ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള വികലാംഗ സഹായ സമിതിയുടെ 38ാം ജില്ലാ സമ്മേളനം ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. കെ അശോകന് അധ്യക്ഷനായി. വികലാംഗ പെന്ഷന് 3000 രൂപയായി വര്‍ധിപ്പിക്കുക, സ്വയം തൊഴില്‍ ചെയ്യുന്നതിന് ആവശ്യമായ ബാങ്കുകളും സബ്സിഡിയോടു കൂടെയുള്ള പലിശരഹിത വായ്പയും അനുവദിക്കുക, അംഗപരിമിതര്‍ ഉള്‍പ്പെട്ട കുടുംബത്തെ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉള്‍പ്പെടുന്ന പ്രമേയം സമ്മേളനം പാസാക്കി. പ്രതിനിധി സമ്മേളനം എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാട്ടുങ്ങല്‍ ബാലന്, അബ്ബാസ് എന്‍.പി സംസാരിച്ചു.
പ്രതിനിധി സമ്മേളനത്തില്‍ സത്യന് കാപ്പാട്, പി.വി നാമദേവന്‍, കെ.ടി മമ്മു വടകര, പി.ആര് പ്രസന്നന്, കെ.ടി വിശ്വംഭരന്, മടവൂര്‍ സൈനുദ്ദീന്‍ കെ.വി.എ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."