HOME
DETAILS

കോതമംഗലത്തെ പൊതുനിരത്തുകളില്‍ അനധികൃത കച്ചവടസ്ഥാപനങ്ങള്‍ പെരുകുന്നു

  
backup
March 26 2018 | 05:03 AM

%e0%b4%95%e0%b5%8b%e0%b4%a4%e0%b4%ae%e0%b4%82%e0%b4%97%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81


കോതമംഗലം: മേഖലയിലെ പാതയോരങ്ങളില്‍ അനധികൃത കച്ചവട സ്ഥാപനങ്ങള്‍ പെരുകുന്നു. പണ്ടൊക്കെ ഉന്തുവണ്ടികളിലും പെട്ടിഓട്ടോകളിലുംവല്ലപ്പോഴും നിരത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്ന വഴി വാണിഭ കച്ചവടങ്ങള്‍ ഇപ്പോള്‍ റോഡരികില്‍ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങളില്‍ സ്ഥിരം അടച്ച് പൂട്ടോടുകൂടിയ ഷെഡ്ഡുകളുണ്ടാക്കി മാറ്റിയാണ് കച്ചവടം പൊടിപൊടിക്കുന്നത്. കുറഞ്ഞ കാലത്തിനുള്ളില്‍ നൂറുകണക്കിന് ഷെഡ്ഡുകളാണ് പാതയോരങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. രാഷ്ട്രീയ, ഭരണ നേതാക്കളുടെ പിന്തുണയോടെയെന്ന് ഇത്തരം കടകള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ആക്ഷേപം.
കോതമംഗലം പ്രൈവറ്റ്ബസ് സ്റ്റാന്‍ഡ്, തങ്കളം, മലയിന്‍കീഴ് ബൈപാസുകള്‍, റവന്യു ടവര്‍ ജങ്ഷന്‍, മാതിരപിള്ളി, കോഴിപിള്ളി, തൃക്കാരിയൂര്‍ തങ്കളം റോഡ്, നെല്ലിക്കുഴി എന്നിവടങ്ങളിലെല്ലാം പതിനായിരങ്ങളുടെ കച്ചവടമാണ് ദിവസേന നടക്കുന്നത്. നഗരപരിധിക്ക് പുറമേയുള്ള ചോലാട്, തട്ടേക്കാട് ഭാഗങ്ങളിലും നിരവധി അനധികൃത സ്ഥാപനങ്ങളാണ് കെട്ടിപ്പൊക്കിയിരിക്കുന്നത്. ഇത്തരം കട നടത്തുന്നവര്‍ക്ക് വാടക, ടാക്‌സ്, മറ്റ് പിരിവുകളും മറ്റൊന്നും തന്നെ ബാധിക്കുന്നില്ലാത്തതിനാലാണ് കൂടുതല്‍ പേര്‍ പുതിയ സംരഭത്തിലേക്ക് ഇറങ്ങിത്തിരിക്കുന്നത്. താരതമ്യേന മറ്റ് കടകളിലേതിനാക്കാള്‍ വിലക്കുറവും വാഹനം നിര്‍ത്തി പാതയോരത്തെ കടയില്‍ നിന്നും വാങ്ങുമ്പോള്‍ ലഭിക്കുന്ന സമയ ലാഭവുമാണ് ഉപഭോക്താക്കളെ ഇത്തരം കടകളിലേക്ക് ആകര്‍ഷിക്കുന്നത്.
കെട്ടിട വാടകയും, സര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങളുടെ ലൈസന്‍സുകളോടെ, ജി.എസ്.ടിയും മറ്റ് തൊഴില്‍ നികുതികളുമടച്ച് നേരെ മാര്‍ഗത്തില്‍ വ്യാപാരം നടത്തുന്നവര്‍ക്കാണ് വഴിവാണിഭക്കാരുടെ അരങ്ങേറ്റം മൂലം തിരിച്ചടിയായിരിക്കുന്നത്. നോട്ട് നിരോധനവും, ജി.എസ്.ടിയും മൂലം കടുത്തവ്യാപാര പ്രതിസന്ധിയിലായ കച്ചവടക്കാരെ ഇല്ലായ്മ ചെയ്യുംവിധമാണ് അനധികൃത കച്ചവടക്കാര്‍ നഗരത്തില്‍ വിലസുന്നത്. ബ്രേക്ക് ഡൗണായ ഒരു വാഹനം പോലും പാതയോരത്ത് മാറ്റിയിടുവാനോ ദീര്‍ഘ ദൂരയാത്രികര്‍ക്ക് ഒരു നിമിഷം വണ്ടി ഒതുക്കി വിശ്രമിക്കാനോ സാധിക്കാത്ത വിധം താലൂക്കിലെപല റോഡു വക്കുകളിലും സ്ഥലമില്ലാതായിരിക്കുന്നു.
പകര്‍ച്ചവ്യാധികളടക്കം മാറാരോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ യാതൊരു വിധ ശുചിത്വ മാനദണ്ഡങ്ങളും പാലിക്കാതെ പ്രവര്‍ത്തിക്കുന്ന നിരവധി ഭക്ഷണപാനീയ ശാലകളും, മീന്‍ കടകളും, തട്ട് കടകളുമാണ് താലൂക്കില്‍ ആരോഗ്യ വിഭാഗത്തിന്റെ മൂക്കിന് താഴെ അനധികൃതമായി പ്രവര്‍ത്തിക്കുന്നത്. അനിയന്ത്രിതമായി വളരുന്ന ഈ പ്രവണത അവസാനിപ്പിച്ച്, നിയമപരമായി വ്യാപാരം നടത്തുന്ന കച്ചവടക്കാരെ സംരക്ഷിക്കണമെന്നാണ് വ്യാപാര സമൂഹം ഒന്നടങ്കം ആവശ്യപ്പെടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  an hour ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  an hour ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  2 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  2 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  2 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  3 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  3 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  4 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  4 hours ago