കുന്നപ്പിള്ളി മലയിലും കെ.എസ്.ആര്.ടി.സി ബസ് എത്തി
രാമപുരം: 40-ാം വെള്ളി ആചരണത്തോട് അനുബന്ധിച്ച് രാമപുരം സെന്റ്. അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ നിന്നും കുന്നപ്പിള്ളി മലയിലേയ്ക്ക് നടന്ന കുരിശിന്റെ വഴിയില്‍ പങ്കെടുക്കുവാനെത്തിയ വിശ്വാസികളെ തിരികെ എത്തിക്കുവാനാണ് അപ്രതീക്ഷിതമായി കെ.എസ്.ആര്.ടി.സി. കുന്നപ്പിള്ളി മലയിലേയ്ക്ക് സര്‍വ്വീസ് നടത്തിയത്. കുരിശിന്റെ വഴിയില്‍ നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ന് കുന്നപ്പിള്ളി മലയിലേയ്ക്ക് കുരിശിന്റെ വഴി ആരംഭിച്ചത്.
ബസ്സ് സര്‍വ്വീസ് ഇല്ലാത്ത കുന്നപ്പിള്ളി മലയിലേയ്ക്ക് കെ.എസ്.ആര്.ടി.സി. ബസ്സ് എത്തിയത് നാട്ടുകാര്‍ക്ക് ആവേശമായത്. ഫൊറോന പള്ളി വികാരി റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍ മലമുകളില്‍ സന്ദേശം നല്കി. ഫാ. ജോസഫ് മുതിരക്കാലായില്‍, ഫാ. ജോസഫ് വയലില്‍, ഫാ. സെബാസ്റ്റ്യന്‍ നടുത്തടം, ബേബി പന്തപ്പിള്ളില്‍, സജി മിറ്റത്താനി, ബിജു താഴത്തുമാരി, ബിജു കുന്നേല്‍, കെ.കെ. ജോസ് കരിപ്പാക്കുടി, ബിജു കണംകൊമ്പില്‍, സാജന് പൂക്കൊമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."