വയല്‍ കാക്കാന്‍ മുന്നോട്ട്
തളിപ്പറമ്പ്: വയല്‍ കാക്കാന്‍ സമരം നടത്തുന്ന വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായെത്തിയത് ആയിരങ്ങള്‍. വയല്‍ നികത്തിയുള്ള ബൈപാസിനെതിരേ സമരം നടത്തുന്ന വയല്‍ക്കിളികളുടെ കേരളം കീഴാറ്റൂരിലേക്ക് എന്ന മൂന്നാംഘട്ട സമരത്തിലേക്ക് ഐക്യദാര്‍ഢ്യവുമായി ജനസാഗരം ഒഴുകിയെത്തി. വയല്‍ നികത്തി ബൈപാസ് നിര്‍മിക്കാനുളള തീരുമാനം മാറ്റുന്നതുവരെ വയല്‍ക്കിളികള്‍ സമരം ചെയ്യുമെന്ന് നമ്പ്രാടത്ത് ജാനകി ഉദ്ഘാടന പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ആയിരങ്ങള്‍ തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ കേന്ദ്രീകരിച്ചാണു കീഴാറ്റൂരിലേക്കു മാര്‍ച്ച് നടത്തിയത്. വി.എം സുധീരന്‍, സുരേഷ് ഗോപി എം.പി, എന്‍. വേണു, സി.ആര്‍ നീലകണ്ഠന്‍, ഗ്രോ വാസു തുടങ്ങിയവര്‍ പ്രസംഗിച്ചു. നിറഞ്ഞ സദസിനുമുന്നില്‍ കീഴാറ്റൂര്‍ പ്രഖ്യാപനം സുരേഷ് കീഴാറ്റൂര്‍ ചൊല്ലിക്കൊടുത്തു. 'കേരളത്തിന്റെ ജലഗോപുരമായ പശ്ചിമഘട്ടത്തെ തുരന്നെടുത്ത്, ജലസംഭരണികളായ വയലുകളും തണ്ണീര്‍ത്തടവും നികത്തി വികസനപദ്ധതികള്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനങ്ങളോടു ഞങ്ങള്‍ വിയോജിക്കുന്നു. പശ്ചിമഘട്ടവും ഇടനാടന്‍ കുന്നുകളും വയലുകളും തണ്ണീര്‍ത്തടങ്ങളും നിലനില്‍ക്കേണ്ടത് ഈ തലമുറയുടെയും വരും തലമുറകളുടെയും അതിജീവനത്തിന് ആവശ്യമാണ് എന്നു ഞങ്ങള്‍ മനസിലാക്കുന്നു. ഇതു വികസന ഭീകരവാദമാണ്. ഇത്തരം വികസന ഭീകരവാദങ്ങളെ ഞങ്ങള്‍ എതിര്‍ക്കുന്നു. രാജ്യാതിര്‍ത്തികള്‍ ബാധകമല്ലാത്തതാണു പരിസ്ഥിതിയുടെ വിഷയം. അതിനാല്‍ വനവും പശ്ചിമഘട്ടവും ഇടനാടന്‍ കുന്നുകളും നെല്‍വയലുകളും തണ്ണീര്‍ത്തടവും പരിസ്ഥിതിയും നശിപ്പിക്കാന്‍ സര്‍ക്കാരിനും അവകാശമില്ലെന്നും ഞങ്ങള്‍ പ്രഖ്യാപിക്കുന്നു' എന്നായിരുന്നു പ്രഖ്യാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."