HOME
DETAILS

ലഹരി: ആ പെണ്‍കൊടിക്ക് സംഭവിച്ചത്...

  
backup
March 26 2018 | 06:03 AM

using-drugs-what-happend-that-girl

ലഹരിയുടെ നീരാളിക്കൈകകളില്‍ അകപ്പെട്ട അവള്‍ ഒരു പ്രതീകമാവുകയാണ്. തന്നെ പോലെ ജീവിതം തന്നെ ലഹരിക്കുവേണ്ടി ഹോമിക്കപ്പെട്ട നിരവധി പെണ്‍കുട്ടികള്‍ വേറെയുമുണ്ടെന്ന വെളിപ്പെടുത്തലില്‍ അവള്‍ നടത്തിയത് ജീവിതം തനിക്കു മാത്രമല്ല നഷ്ടപ്പെട്ടതെന്നാണ്. ലഹരി ഉപയോഗിച്ചതിന് ഒരു മാസം മുന്‍പ് യുവാക്കളോടൊപ്പം പൊലിസ് പിടികൂടിയ 19കാരി പൊലിസിനു മുന്നില്‍ കെട്ടഴിച്ചത് ഉന്മാദത്തില്‍ മുങ്ങിയ കാലഘട്ടങ്ങളെ കുറിച്ചാണ്.


പ്ലസ് ടു പഠനത്തിനിടെയാണ് കൂട്ടുകാരോടൊപ്പം ലഹരിയുടെ വഴിയില്‍ നടന്നു തുടങ്ങുന്നത്. സഹപാഠികളില്‍ നിന്നു ലഭിച്ച ലഹരി വസ്തുക്കള്‍ ഉപയോഗിച്ചു തുടങ്ങി. പ്ലസ് ടു പഠനത്തിനു ശേഷം മംഗ്‌ളുരുവിലേക്കുള്ള ഉന്നത പഠനയാത്രക്കു വീട്ടില്‍ നിര്‍ബന്ധം പിടിച്ചത് ലഹരി മുന്നില്‍ കണ്ടായിരുന്നു. ലഹരി ഉപയോഗിക്കുന്നതിനൊപ്പം ലഹരി വിതരണത്തിന്റെ വഴിയിലും കുറെക്കാലം നടന്നു. ഒരു ഘട്ടത്തില്‍ കാസര്‍കോട് യുവാക്കളോടൊപ്പം കാറില്‍ സഞ്ചരിക്കുന്നതിനിടെ നാട്ടുകാരില്‍ ചിലര്‍ അവളെ തിരിച്ചറിഞ്ഞു. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്നു പൊലിസും വീട്ടുകാരും തിരക്കിയപ്പോള്‍ ചിലര്‍ തന്നെ തട്ടിക്കൊണ്ടുപോയതാണൊയിരുന്നു അവളുടെ മറുപടി. വീട്ടുകാര്‍ക്കു പരാതി ഇല്ലാത്തതിനെ തുടര്‍ന്ന് ഒരന്വേഷണവും നടന്നില്ല.


മംഗ്‌ളുരുവിലെ പഠനത്തിനിടയില്‍ പെണ്‍കുട്ടിക്കു താളംതെറ്റുന്നുണ്ടെന്നു മനസിലാക്കിയാണ് വീട്ടുകാര്‍ നിര്‍ബന്ധിച്ച് നാട്ടിലെത്തിച്ച് അവളെ ലഹരിയുടെ പിടിയില്‍ നിന്നു മോചിപ്പിച്ചത്. ഇതിനിടയില്‍ വിവാഹവും നടന്നു. ആറുമാസക്കാലം ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. വിദേശത്ത് ജോലിയുള്ള ഭര്‍ത്താവ് അവധികഴിഞ്ഞു പോയതോടെ അവള്‍ പഴയ ചങ്ങാത്തങ്ങള്‍ പൊടിതട്ടിയെടുത്തു. അങ്ങനെയാണു വീണ്ടും ലഹരിയുടെ വഴികളിലേക്കിറങ്ങിയതും യുവാക്കളോടൊപ്പം പിടിയിലായതും. നേരിയ അശ്രദ്ധയാണ് അവള്‍ക്ക് അവളുടെ ജീവിതം നിറംകെടുന്നതിന് ഇടയാക്കിയത്. ഒരിക്കല്‍ വീട്ടുകാര്‍ ബാഗില്‍നിന്നു ലഹരി വസ്തുക്കള്‍ പിടികൂടിയപ്പോള്‍ അവള്‍ കൂസലില്ലാതെ പറഞ്ഞു. അത് ഒരാള്‍ക്കു നല്‍കാനുള്ളതാണെന്നും അയാളെത്താതിരുന്നതിനാല്‍ കൊടുത്തില്ലെന്നും. ഇത്തരം ഘട്ടങ്ങളില്‍ നിയമപാലകരെയും മറ്റും അറിയിച്ചിരുന്നുവെങ്കില്‍ ഇന്ന് അവള്‍ക്ക് ഇങ്ങനെയൊരു ഗതിവരില്ലായിരുന്നു.


സഹപാഠിനികളും അവളുടെ കൂടെയുണ്ടായിരുന്നുവെന്ന മൊഴിയെ തുടര്‍ന്ന് ആ വഴിക്കും പൊലിസ് കുറെ ദൂരെ സഞ്ചരിച്ചു. അന്നത്തെ കരിയര്‍മാരും ഉപയോഗിച്ചവരും ഇപ്പോള്‍ കുടുംബ ജീവിതം നയിക്കുകയാണ്. ഒരു കാലത്ത് ലഹരി മാഫിയയുടെ ഭാഗമായിരുന്ന അവരെ ചോദ്യം ചെയ്യുന്നതും മറ്റും സൂക്ഷിച്ചുവേണ്ടതിനാല്‍ പൊലിസ് നീങ്ങുന്നത് കരുതലോടെയാണ്. അതീവ രഹസ്യമായി പൊലിസ് ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് വരികയാണ്.


വിദ്യാര്‍ഥിനികളടക്കം നിരവധി പെണ്‍കുട്ടികള്‍ ലഹരി മാഫിയയുടെ കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ മനസിലായിട്ടുണ്ട്. മംഗ്‌ളുരുവില്‍ പഠനവും ജോലിയും ചെയ്യുന്ന യുവതികളും പെണ്‍കുട്ടികളുമാണ് കാരിയര്‍മാര്‍. ട്രെയിനും ബസുമാണ് ലഹരിക്കടത്തിനുപയോഗിക്കുന്നത്. 
സ്വകാര്യ വാഹനങ്ങള്‍ പൊലിസ് പരിശോധിക്കുന്നതിനാലാണിത്. അവളും പറഞ്ഞത് അതാണ്. ലഹരി നാട്ടിലേക്ക് കൊണ്ടുവരണമെങ്കില്‍ പലപ്പോഴും ബസ് യാത്രയാണ് ഉപയോഗിച്ചതെന്നാണ്.


... അവര്‍ ഗ്രാമങ്ങളിലും പിടിമുറുക്കുന്നു

പൊലിസും എക്‌സൈസ് വകുപ്പും നഗരങ്ങളില്‍ പരിശോധന ശക്തമാക്കിയതോടെ ലഹരി മാഫിയകള്‍ ഗ്രാമപ്രദേശങ്ങളില്‍ പിടിമുറുക്കുന്നു. കഞ്ചാവ്, നിരോധിത പാന്‍ ഉല്‍പന്നം, അനധികൃത മദ്യം എന്നിവയുടെ വില്‍പനക്കരും ഉപയോഗിക്കുന്നവരുമാണ് നഗരങ്ങളില്‍ നിന്നു ഗ്രാമപ്രദേശങ്ങളിലേക്ക് ചേക്കേറിയത്. 
നഗരങ്ങളില്‍ പരിശോധന ശക്തമായതും ഗ്രാമപ്രദേശങ്ങളിലെ ജനസഞ്ചാരം കുറഞ്ഞ ഇടവഴികള്‍ റോഡുകള്‍ ജനവാസം കുറഞ്ഞ പ്രദേശങ്ങള്‍ എന്നി മേഖലകളില്‍ അതികൃതരുടെ പരിശോധന കുറവായതും കാരണമാണ് ലഹരി മാഫിയകളുടെ പ്രവര്‍ത്തനം ഉള്‍പ്രദേശങ്ങളിലേക്ക് വ്യാപിച്ചത്. 
ഗ്രാമ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് രാത്രി സമയങ്ങളിലാണ് ലഹരി മാഫിയകള്‍ വിലസുന്നത്. നാട്ടുകാര്‍ക്ക് പുറമെ ഇതര സംസ്ഥാനക്കാരും വില്‍പനക്കു നേതൃത്വം നല്‍കുന്നു. 
ബോവിക്കാനം ഇരിയണ്ണി റോഡിലെ ബാവിക്കര അടുക്കത്തും ബാവിക്കര റോഡ് ജങ്ഷനിലും സ്ഥിരമായി രാത്രികാലങ്ങളില്‍ അപരിചിതര്‍ ഇരുചക്രവാഹനങ്ങളില്‍ വന്നു പോകുന്നതായി നാട്ടുകാര്‍ പറയുന്നു.


പുറമെ നിന്നുള്ളവരുടെ അസമയത്തുള്ള പോക്കുവരവുകള്‍ നാട്ടുകാരുടെ സൈ്വര്യജീവിതത്തിനും ഭീഷണിയാവുകയാണ് ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷകളിലും ലഹരി ഉല്‍പന്നങ്ങളുടെ മൊബൈല്‍ വില്‍പനയും ഗ്രാമീണ മേഖലയില്‍ ഏറിയിട്ടുണ്ടെന്നും പരിസരവാസികള്‍ പറയുന്നു. 
രാത്രികാലങ്ങളില്‍ പൊലിസ്, എക്‌സൈസ് വകുപ്പുകളുടെ പരിശോധന ഗ്രാമ പ്രദേശങ്ങളിലും ശക്തിപ്പെടുത്തിയാലേ ലഹരി വിപത്തില്‍ നിന്നു നാടിനെ മോചിപ്പിക്കാന്‍ സാധിക്കുകയുള്ളു.



 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  an hour ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  2 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  2 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  3 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  3 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  3 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  3 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  4 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  4 hours ago