HOME
DETAILS

ഹൂതി മിസൈല്‍ ആക്രമണം സഊദി തകര്‍ത്തു

  
backup
March 27, 2018 | 12:53 AM

%e0%b4%b9%e0%b5%82%e0%b4%a4%e0%b4%bf-%e0%b4%ae%e0%b4%bf%e0%b4%b8%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-%e0%b4%b8%e0%b4%8a%e0%b4%a6


ജിദ്ദ: സഊദിയുടെ വിവിധ ഭാഗങ്ങളിലേക്ക് ഹൂതികള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകള്‍ സഊദി വ്യോമ സേന തകര്‍ത്തു. അതേ സമയം മിസൈലിന്റെ ഭാഗങ്ങള്‍ പതിച്ച് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. തലസ്ഥാന നഗരിയെ അടക്കം ലക്ഷ്യമാക്കിയ ഏഴ് മിസൈലുകളും ആകാശത്ത് വച്ച് തകര്‍ത്തു. ഇതാദ്യമായാണ് ഹൂതികള്‍ സഊദിക്ക് നേരെ കൂട്ട മിസൈലാക്രമണം നടത്തുന്നത്.
ഞായറാഴ്ച്ച രാത്രി 11.30നാണ് ആക്രമണം. ഇതില്‍ മൂന്നെണ്ണവും തലസ്ഥാന നഗരിയായ റിയാദ് ലക്ഷ്യമാക്കിയായിരുന്നു. രണ്ടെണ്ണം യമന്‍ അതിര്‍ത്തി പങ്കിടുന്ന നഗരിയായ ജിസാന്‍ ലക്ഷ്യമാക്കിയും ഖമീസ് മുശൈത്, നജ്‌റാന്‍ ലക്ഷ്യമാക്കി ഓരോ മിസൈലുകളുമാണ് ഹൂതികള്‍ വിക്ഷേപിച്ചത്. ഇതിന്റെ അവശിഷ്ടങ്ങള്‍ ജനവാസ മേഖലയില്‍ പതിച്ചാണ് ഒരാള്‍ മരിച്ചതും രണ്ട് പേര്‍ക്ക് പരുക്കേറ്റതും.
ഈജിപ്ത് പൗരനാണ് കൊല്ലപ്പെട്ടത്. തലസ്ഥാനമായ റിയാദില്‍ ആര്‍ക്കും പരുക്കില്ല. കാര്യമായ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജനവാസ മേഖലകളാണ് മിസൈലുകള്‍ ലക്ഷ്യം വച്ചതെന്ന് സഊദി ഔദ്യോഗിക മാധ്യമങ്ങള്‍ പറയുന്നു. കഴിഞ്ഞ നവംമ്പര്‍ മുതല്‍ അഞ്ച് തവണ ഹൂതികള്‍ സഊദിയിലേക്ക് മിസൈലയച്ചിട്ടുണ്ട്. യമനിലെ നിയമാനുസൃത ഭരണകൂടത്തിനെതിരേ പ്രവര്‍ത്തിക്കുന്ന വിമത സായുധ സംഘമാണ് ഹൂതികള്‍. ആക്രമണത്തെ സഊദി ഭരണകൂടം അപലപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാസ്‌പോര്‍ട്ടും പൗരത്വവും: ഇത് ഇന്നലെ എടുത്ത തീരുമാനമല്ല; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

National
  •  a month ago
No Image

ഹോട്ടലുകാര്‍ക്ക് ആശ്വാസം;  വാണിജ്യ എല്‍.പി.ജി സിലിണ്ടറുകള്‍ക്കുള്ള നിയന്ത്രണം നീക്കി

National
  •  a month ago
No Image

പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 20 ലക്ഷം അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി; ഡി.വൈ.എഫ്.ഐ നേതാവായ താല്‍ക്കാലിക ജീവനക്കാരന്‍ കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

'സോറി അമ്മാ...' നീറ്റ് പുനഃപരീക്ഷക്ക് പിന്നാലെ ജീവനൊടുക്കി 18കാരന്‍ 

National
  •  a month ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; കക്ഷിചേര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഹരീഷിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലിസ്

Kerala
  •  a month ago
No Image

പെരുമ്പാവൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; 18 കോടി രൂപ വിലവരുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി, യുവാവ് അറസ്റ്റില്‍

Kerala
  •  a month ago
No Image

ലാത്തിയും തോക്കുമുള്ള പൊലിസിന് ബ്ലേഡിന്റെ ആവശ്യമില്ല; എസ്.എഫ്.ഐ സമരത്തില്‍ ബ്ലേഡ് കൊണ്ടുവന്നതാരെന്ന് അന്വേഷിക്കുമെന്ന് ചെന്നിത്തല

Kerala
  •  a month ago
No Image

ആര്‍. സുഗതന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം;  മേയര്‍ക്ക് കാലിന് പരുക്ക്, 16 പേര്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സെല്‍ഫി എടുക്കുന്നതിനിടെ നദിയില്‍ വീണു; രക്ഷിക്കാനിറങ്ങിയ കുടുംബാംഗങ്ങള്‍ ഉള്‍പെടെ അഞ്ചുപേര്‍ മുങ്ങിമരിച്ചു

National
  •  a month ago
No Image

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവം; തൊള്ളായിരംചിറ ഷാപ്പിന്റേതുള്‍പ്പെടെ ഏഴ് ഷാപ്പുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  a month ago