HOME
DETAILS

സെലക്ഷന്‍ ട്രയല്‍

  
backup
March 27, 2018 | 1:41 AM

%e0%b4%b8%e0%b5%86%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d


തിരുവനന്തപുരം: വെള്ളായണി കാര്‍ഷിക കോളജ് കോംപൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി വികസന വകുപ്പിന്റെ അയ്യന്‍കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലെ 2018-19 വര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസിലേക്കുള്ള സെലക്ഷന്‍ ട്രയല്‍ ഏപ്രില്‍ 11 മുതല്‍ 17 വരെ നടത്തും. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം.
പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് ബാച്ചിലെ 30 സീറ്റുകളിലേയ്ക്കുമാണ് പ്രവേശനം. സ്‌പോര്‍ട്‌സില്‍ അഭിരുചിയുള്ള ഇപ്പോള്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയ കുട്ടികള്‍ സെലക്ഷന്‍ ട്രയലിനായി രാവിലെ 9.30ന് നിശ്ചിത വേദിയില്‍ എത്തണം. ജാതി, ജനന തിയതി തെളിയിക്കുന്ന സ്‌കൂള്‍ മേധാവിയുടെ കത്ത്, ഒരു ഫോട്ടോ, സ്‌പോര്‍ട്‌സ് മെറിറ്റ് സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പുകളും ഹാജരാക്കണം. പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് യാത്രാ സംബന്ധമായി ബത്തകള്‍ അനുവദിക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഹോസ്റ്റലും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ഉയര്‍ന്ന നിലവാരത്തിലുള്ള കായിക പരിശീലന സൗകര്യങ്ങളുമുണ്ട്.
സെലക്ഷന്‍ ട്രയല്‍ സമയക്രമം: ഏപ്രില്‍ 11 ജി.വി.എച്ച്.എസ്.എസ് മാനന്തവാടി, 12 വണ്ടൂര്‍ വി.എം.സി ഗവ. എച്ച്.എസ്.എസ്, 13 പാലക്കാട് ഗവ. വിക്‌ടോറിയ കോളജ്, 16 എസ്.എച്ച്.കോളജ് തേവര, എറണാകുളം, 17 കാര്‍ഷിക കോളജ് ഗ്രൗണ്ട്, വെള്ളായണി, തിരുവനന്തപുരം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് നക്ഷത്രങ്ങളുമായി ഉറുഗ്വേയ്ക്ക് കളിക്കാം, പക്ഷേ ഈജിപ്തിന്റെ ഏഴ് നക്ഷത്രങ്ങൾക്ക് പൂട്ടിട്ട് ഫിഫ

Football
  •  15 days ago
No Image

ആരോഗ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് കമന്റ്; സി.പി.എം പ്രവർത്തകനെതിരെ കലാപത്തിന് പ്രേരിപ്പിക്കൽ വകുപ്പ് ചുമത്തി കേസെടുത്തു

Kerala
  •  15 days ago
No Image

അഭയാർഥി ക്യാംപിലെ പട്ടിണിയിൽ നിന്ന് ലോകകപ്പിന്റെ റെക്കോർഡ് ചരിത്രത്തിലേക്ക്; തുർക്കിയെ വിറപ്പിച്ച് ഓസ്‌ട്രേലിയയുടെ അത്ഭുതബാലൻ നെസ്റ്ററി ഇരങ്കുണ്ട!; In-Depth Story

Football
  •  15 days ago
No Image

മഴ തുടരുന്നു; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ മുതൽ 17 വരെ മാനം തെളിഞ്ഞു തന്നെ, സ്കൂൾ അവധി പ്രതീക്ഷിക്കേണ്ട!

Kerala
  •  15 days ago
No Image

അവസാന നിമിഷം ഇറാന്റെ കടുത്ത മുന്നറിയിപ്പ്; 'അമേരിക്കക്ക് വാക്ക് പാലിക്കാനാകുന്നില്ല', ലബനൻ ആക്രമണത്തിൽ പ്രതിഷേധിച്ച് സമാധാന ചർച്ചകളിൽ നിന്ന് പിന്മാറിയേക്കും

International
  •  15 days ago
No Image

ചരിത്രം കുറിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ; പാകിസ്താനെതിരെ ഒരു റൺ നേടിയാൽ വമ്പൻ റെക്കോർഡ്

Cricket
  •  15 days ago
No Image

നിപയില്‍ ആശ്വാസം: സമ്പര്‍ക്കപ്പട്ടികയിലുള്ള 8 പേരുടെ പരിശോധനാഫലംകൂടി നെഗറ്റീവ് 

Kerala
  •  15 days ago
No Image

ഹിജ്‌റ പുതുവത്സര അവധി: അജ്മാനിലും നാളെ സൗജന്യ പാര്‍ക്കിങ് 

uae
  •  15 days ago
No Image

21 മത്സരങ്ങൾ, 92 വർഷത്തെ അജയ്യ കുതിപ്പ്! സമനില വഴങ്ങിയിട്ടും ലോകകപ്പിൽ തലയുയർത്തി കാനറികൾ; ആരുണ്ട് ഇതിന് മുകളിൽ!

Football
  •  15 days ago
No Image

പൂരന്റെ സിംഹാസനം തെറിച്ചു! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വെസ്റ്റ് ഇൻഡീസിൽ നിന്നൊരു പുതിയ റെക്കോർഡ് വേട്ടക്കാരൻ!

Cricket
  •  15 days ago