HOME
DETAILS

ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ സൈനികരെ സന്ദർശിച്ച് കുവൈത്ത് സൈനിക മേധാവി

  
July 17, 2026 | 3:13 PM

kuwait army chief visits soldiers injured in iran drone attack

കുവൈത്ത് സിറ്റി: ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുവൈറ്റ് കരസേനയിലെ സൈനികരെയും ഉദ്യോഗസ്ഥരെയും സന്ദർശിച്ച് കുവൈത്ത് ചീഫ് ഓഫ് ജനറൽ സ്റ്റാഫ്. കരസേനാ മേധാവി ലെഫ്റ്റനന്റ് ജനറൽ സ്റ്റാഫ് ഓഫീസർ ഖാലിദ് ദരാജ് സാദ് അൽ-ഷുറൈയാൻ, ഡെപ്യൂട്ടി ചീഫ് ഓഫ് ജനറൽ സ്റ്റാഫ് മേജർ ജനറൽ പൈലറ്റ് സ്റ്റാഫ് ഓഫീസർ സബാഹ് ജാബർ അൽ-അഹ്മദ് അൽ-സബാഹ് എന്നിവരാണ് സൈനിക ആശുപത്രിയിലെത്തി പരുക്കേറ്റവരുടെ അവസ്ഥ വിലയിരുത്തിയത്.

സൈനിക ക്യാമ്പുകൾക്ക് നേരെ ആക്രമണം

ഇന്ന് പുലർച്ചെ കുവൈത്ത് ആർമിയുടെ വിവിധ സൈനിക ക്യാമ്പുകൾക്കും നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളിലാണ് ഈ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റത്. സൈനികർക്ക് ലഭ്യമാകുന്ന അടിയന്തര വൈദ്യസഹായവും തുടർചികിത്സകളും ഉറപ്പുവരുത്താനാണ് ഉന്നത സൈനിക മേധാവികൾ നേരിട്ടെത്തിയത്.

സന്ദർശന വേളയിൽ, പരുക്കേറ്റ സൈനികരുടെ ആരോഗ്യനിലയെക്കുറിച്ച് ചികിത്സിക്കുന്ന മെഡിക്കൽ സംഘം ജനറൽ സ്റ്റാഫ് മേധാവിക്ക് വിശദീകരണം നൽകി. അടിയന്തര സാഹചര്യത്തിൽ സൈനികർക്ക് മികച്ച പരിചരണവും ആവശ്യമായ ചികിത്സയും നൽകുന്നതിൽ മെഡിക്കൽ സ്റ്റാഫ് കാണിച്ച സമർപ്പണത്തെയും കഠിനാധ്വാനത്തെയും ചീഫ് ഓഫ് ജനറൽ സ്റ്റാഫ് പ്രത്യേകം പ്രശംസിച്ചു.

പരുക്കേറ്റ രാജ്യത്തിന്റെ കാവൽഭടന്മാർ എത്രയും വേഗം പൂർണ്ണ ആരോഗ്യം വീണ്ടെടുത്ത് സേവനത്തിലേക്ക് തിരിച്ചെത്താൻ സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

The Chief of the Kuwait Armed Forces visited soldiers injured in the recent Iranian drone attack, praising their service and reviewing their medical condition while reaffirming support for the nation's security forces.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണത്തിന് വിട്ടുകൊടുത്തില്ല, സർവീസ് നിർത്തിവെച്ച് പുഴയിലേക്ക് ഒരൊറ്റച്ചാട്ടം; വിദ്യാർഥിനിയെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷിച്ച് സ്വകാര്യ ബസ് ഡ്രൈവർ

Kerala
  •  2 hours ago
No Image

'വിചാരണ ഒരിഞ്ചുപോലും മുന്നോട്ട് പോയില്ല'; ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷയിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി

National
  •  3 hours ago
No Image

ഫൈനലല്ല, എങ്കിലും പോരാട്ടം കനക്കും; ലൂസേഴ്സ് ഫൈനലിന് പിന്നിലെ ചരിത്രവും കോടികളുടെ സമ്മാനത്തുകയും അറിയാം!

Football
  •  3 hours ago
No Image

ഐക്യത്തിന്റെ 55 വർഷങ്ങൾ; 'യൂണിയൻ പ്രതിജ്ഞാ ദിനം' ആചരിക്കാൻ ഒരുങ്ങി യുഎഇ

uae
  •  3 hours ago
No Image

'രോഗികളോടും കൂട്ടിരിപ്പുകാരോടും മോശമായി പെരുമാറിയാൽ നടപടി'; സർക്കാർ ആശുപത്രികളിൽ പുതിയ പെരുമാറ്റച്ചട്ടവുമായി ആരോ​ഗ്യമന്ത്രി

Kerala
  •  3 hours ago
No Image

സഹതാരത്തിന് കൈക്കൂലി നൽകാൻ ശ്രമം: ഇന്ത്യൻ ലോകകപ്പ് ഹീറോ ശ്രീലങ്കയിൽ അറസ്റ്റിൽ

Cricket
  •  3 hours ago
No Image

ഒമാനിൽ ഇനി ശമ്പളം കട്ടാകാതെ അവധിയെടുക്കാം; പ്രവാസികളുടെ അവധി ആനുകൂല്യങ്ങൾക്ക് ഇൻഷുറൻസ് നിർബന്ധമാക്കി 

uae
  •  4 hours ago
No Image

ഒരു പരാജയത്തിൽ തുടങ്ങിയ 36 വർഷത്തെ ഭയം! അർജന്റീനൻ പ്രസിഡന്റ് നേരിട്ടെത്തി ലോകകപ്പ് ഫൈനൽ കാണാൻ മടിക്കുന്ന 'മുഫ' പേടി

Football
  •  4 hours ago
No Image

'ലോകകപ്പ് ഫൈനല്‍ കുട്ടികള്‍ കാണട്ടെ'; തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കണമെന്നാവശ്യപ്പെട്ട് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

Kerala
  •  4 hours ago
No Image

സെമി വിജയത്തിലെ രാഷ്ട്രീയ വിവാദം: അർജന്റീനയുടെ വിജയാഘോഷം ഫിഫ മാറ്റിവെച്ചു; കടുത്ത നടപടിക്ക് സാധ്യത

Football
  •  4 hours ago