പുഴകളിലെ ബ്ലൂ ഗ്രീന്‍ ആല്‍ഗ; ദുരന്തനിവാരണ സമിതി സാംപിള്‍ ശേഖരിച്ചു
മാവൂര്‍: ചാലിയാര്‍, ഇരുവഴിഞ്ഞിപുഴകളില്‍ കണ്ടെത്തിയ ബ്ലൂ ഗ്രീന്‍ ആല്‍ഗയെ കുറിച്ച് കൂടുതല്‍ പഠനം നടത്താന്‍ വിദഗ്ധസംഘം സാംപിള്‍ ശേഖരിച്ചു. ചാലിയാറിലെ ഈര്‍ക്കടവ് കവണക്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജിനു സമീപം, കൂളിമാട്കടവ്, ഇരുവഴിഞ്ഞിയിലെ തെയ്യത്തുംകടവ് പാലത്തിനുസമീപം, കൊടിയത്തൂര്‍ കോട്ടമുഴിക്കടവ് (പമ്പ് ഹൗസിനു സമീപം)എന്നിവിടങ്ങളില്‍ നിന്നാണ് സാംപിള്‍ ശേഖരിച്ചത്. ഇവിടങ്ങളിലെ ദുരന്തനിവാരണ ചുമതലവഹിക്കുന്ന ഡെപ്യൂട്ടി കലക്ടര്‍ പി.പി കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തി സാമ്പിള്‍ ശേഖരിച്ചത്.
പുഴകളില്‍ ബ്ലൂ ഗ്രീന്‍ ആല്‍ഗ കണ്ടെത്തിയിട്ടും കോഴിക്കോട് ജില്ലാ ഭരണകൂടം ഉറക്കം നടിക്കുകയാണെന്ന് സുപ്രഭാതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് കലക്ടറുടെ സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലെ തീരുമാനമനുസരിച്ചാണ് ദുരന്തനിവാരണ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കലക്ടര്‍, സി.ഡബ്ല്യു.ആര്‍.ഡി.എം ശാസ്ത്രജ്ഞര്‍, തഹസില്‍ദാര്‍, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി എന്നീ ഏജന്‍സികളുടെ വിദഗ്ധസംഘം സാംപിളുകള്‍ ശേഖരിച്ചത്. അതേസമയം നിലവില്‍ സാംപിളുകളുടെ പരിശോധനയ്ക്ക് സി.ഡബ്ല്യു.ആര്‍.ഡി.എമ്മില്‍ മാത്രമേ സംവിധാനമുള്ളൂ.
തഹസില്‍ദാര്‍ ഇ. അനിതാ കുമാരി, സി.ഡബ്ല്യു.ആര്‍.ഡി.എം ശാസ്ത്രജ്ഞന്‍ ഡോ. എസ്. ദിപു, പൊല്യൂഷന്‍ കണ്‍ട്രോള്‍ അസി. എന്‍വയണ്‍മെന്റല്‍ എന്‍ജിനീയര്‍ കെ.ബി മുകുന്ദന്‍, അസി. എന്‍ജിനീയര്‍ എന്‍.പി അനുശ്രീ, വാട്ടര്‍ അതോറിറ്റി അസി. എക്‌സി. എന്‍ജിനീയര്‍ റോയ് ജോര്‍ജ്, അസി. എന്‍ജിനീയര്‍മാരായ കെ.ടി അബി, ടി.കെ അബ്ദുല്‍ ഷരീഫ്, വിവിധ വകുപ്പുകളിലെ കെമിസ്റ്റുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. ഉണ്ണികൃഷ്ണന്‍, കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല, വൈസ് പ്രസിഡന്റ് എ.സി സ്വപ്ന, ഷിജി പരപ്പില്‍, നാസര്‍ കൊളായി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."