HOME
DETAILS
MAL
തെരഞ്ഞെടുപ്പ് തിയ്യതി ചോര്‍ച്ച: അന്വേഷിക്കാന്‍ രണ്ടംഗ സമിതി
backup
March 27 2018 | 15:03 PM
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ചോര്‍ന്ന സംഭവം അന്വേഷിക്കാന്‍ രണ്ടംഗ സമിതി. ഏഴു ദിവസത്തിനകം സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കണം. രണ്ട് മുതിര്‍ന്ന അംഗങ്ങള്‍ ഉള്‍പ്പെട്ടതാണ് കമ്മിഷന്.
തിയതി പുറത്തുവിട്ട ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയക്കുകയും ചെയ്തു.
കര്‍ണാടകയില്‍ മെയ് 12ന് വോട്ടെടുപ്പ് നടക്കുമെന്നും മെയ് 15ന് വോട്ടെണ്ണല്‍ നടക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത് പ്രഖ്യാപിക്കുന്നതിന് മുന്‍പേ മാളവ്യ പ്രഖ്യാപിച്ചതായിരുന്നു വിവാദമായത്. തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അമിത് മാളവ്യ അറിയിച്ചത്. തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."