തൊഴിലുറപ്പ് മേഖലയില്‍ വേറിട്ട പ്രവര്‍ത്തനവുമായി വാരാമ്പറ്റയിലെ തൊഴിലാളികള്‍
വെള്ളമുണ്ട; തൊഴിലുറപ്പ് മേഖലയിലെ ആസ്തി വികസനത്തിന് നേരിട്ട് പങ്കെടുത്ത് വാരാമ്പറ്റയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ മാതൃകയായി. കരാര്‍ നല്കി നിശ്ചിത സംഖ്യ തൊഴിലാളികളുടെ പേരില്‍ മാസ്റ്ററോളെഴുതി പണം കൈമാറുകയാണ് സാധാരണ പതിവ്.
എന്നാല്‍ തൊഴിലാളികളെക്കൊണ്ട് തന്നെ കൂടുതല്‍ ജോലി നല്കി പണിയെടുപ്പിക്കാനാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി നാല് ലക്ഷം രൂപാകണക്കാക്കി പത്തൊന്‍പതാം വാര്‍ഡിലെ അത്തിക്കാംവയല് നടപ്പാത കോണ്‍ക്രീറ്റ് പ്രവൃത്തി ആരംഭിച്ചു. വിദഗ്ദ തൊഴിലാളികളുള്‍പ്പെടെ നാല്‍പ്പത് പേരാണ് നാല് ദിവസം നീണ്ടു നില്ക്കുന്ന ജോലിയില്‍ പങ്കെടുക്കുന്നത്.
115 മീറ്റര്‍ കോണ്‍ക്രീറ്റിനാവശ്യമായ നിര്‍മാണ വസ്തുക്കള്‍ മാത്രമാണ് പുറമെ നിന്നും എത്തിക്കുന്നത്. പഞ്ചായത്തില്‍ 190 പ്രവൃത്തികളിലായി 1,12,000 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് നാല് കോടി രൂപയാണ് ഈവര്‍ഷം ചിലവഴിച്ചത്.
താല്‍ക്കാലിക തടയണകള്‍ക്ക് പകരം സിഥിരം കുളങ്ങള്‍ കുഴിച്ചാണ് ജലസംരക്ഷണത്തിന് മുന്‍ഗണന നല്‍കുന്നത്. തൊഴിലുറപ്പ് മേഖലയില്‍ പതിവ് രീതിക്ക് മാറ്റം വരുത്തി ആസ്തി വികസനത്തിന് മുന്‍തൂക്കം നല്കാന് സര്‍ക്കാര്‍ നിര്ദ്ദേശമുയര്ന്നതോടെ വെള്ളമുണ്ടയില്‍ ഒരു കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ഒരുങ്ങുന്നത്. റോഡ് കോണ്‍ക്രീറ്റ്, ഡ്രൈനേജ് നിര്‍മാണം തുടങ്ങിയ ആസ്തി നിര്‍മാണ പ്രവൃത്തികളാണ് പഞ്ചായത്തില്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. റോഡ് നിര്‍മാണം മുന്‍ പഞ്ചായത്തംഗം ടി.കെ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."