ഡോ. ജൗഹര്‍ മുനവ്വിറിനെ യൂത്ത് ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു
പള്ളിക്കല്‍: പ്രസംഗത്തിന്റെ പേരില്‍ പൊലിസ് കേസില്‍പെടുത്തിയ മനഃശാസ്ത്ര കൗണ്‍സിലറും ഫാറൂഖ് ട്രെയിനിങ് കോളജ് അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. പി. ജൗഹര്‍ മുനവ്വിറിനെ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നേതാക്കള്‍ പള്ളിക്കല്‍ ബസാറിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചു.
മാസങ്ങള്‍ക്കു മുന്‍പു നടന്ന പ്രസംഗത്തിലെ പരാമര്‍ശം പൊടിതട്ടിയെടുത്തു ചിലര്‍ നടത്തുന്ന വ്യക്തിഹത്യയും കള്ളക്കേസും ജനാധിപത്യ രീതിയില്‍ പ്രതിരോധിക്കുമെന്നും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും നേതാക്കള്‍ പറഞ്ഞു. കേസെടുക്കാന്‍ മാത്രമുള്ള അശ്ലീല പരാമര്‍ശങ്ങളോ വിവാദമാക്കാന്‍ മാത്രമുള്ള പദപ്രയോഗങ്ങളോ നടത്തിയിട്ടില്ലെന്നും ചിലരുടെ വ്യക്തിതാല്പര്യങ്ങള്ക്കും കോളജിന്റെ സല്പേര് തകര്‍ക്കാനുമാണ് വിവാദമെന്നും ഡോ. ജൗഹര്‍ മുനവ്വിര്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, ജനറല്‍ സെക്രട്ടറി കെ.ടി അഷ്റഫ്, കെ.പി മുസ്തഫ തങ്ങള്‍, സുബൈര്‍ തങ്ങള്‍, ശരീഫ് കുറ്റൂര്‍, വി.കെ.എം ശാഫി, മുസ്തഫ അബ്ദുല്‍ ലത്വീഫ്, ഗുലാം ഹസന് ആലംഗീര്‍, ബാവ വിസപ്പടി, സി. അസീസ്, മുസ്തഫ പള്ളിക്കല്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."