HOME
DETAILS
MAL
ജി.എസ്.ടി: പരസ്യ, വിനോദ നികുതി കുറഞ്ഞു- മന്ത്രി ജലീല്‍
backup
March 28 2018 | 02:03 AM
തിരുവനന്തപുരം: ജി.എസ്.ടി നിലവില്‍ വന്നതിനു ശേഷം പരസ്യ, വിനോദ നികുതി കുറഞ്ഞുവെന്ന് മന്ത്രി കെ.ടി ജലീല്‍ നിയമസഭയെ അറിയിച്ചു. ഇതില്‍ 4,03,99,469 രൂപ മാത്രമേ ഗ്രാമപഞ്ചായത്തുകള്‍ക്കു ലഭ്യമായിട്ടുള്ളൂവെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഗ്രാമപഞ്ചായത്തുകളില്‍ ഈ ഇനങ്ങളില്‍ 10,41,06,601 രൂപ ശേഖരിച്ചിരുന്നു.
വിനോദ നികുതിയിലുണ്ടായ കുറവ് കണക്കിലെടുത്ത് ബജറ്റില്‍ 133 കോടി സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വിന്യസിച്ചിട്ടുള്ള മുഴുവന്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറുകളെയും ഒരു കുടുക്കീഴില് കൊണ്ടുവരികയെന്ന ഉദ്ദേശ്യത്തോടെ 'എന്റര്‍പ്രൈസ് റിസോഴ്സ് പ്ലാന്‍' സോഫ്റ്റ്വെയര് ആപ്ലിക്കേഷന്‍ തയാറാക്കി വരികയാണെന്നും മന്ത്രി കെ.ടി ജലീല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."