HOME
DETAILS
MAL
പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു
Web Desk
September 14 2024 | 12:09 PM
പാലക്കാട്: ഓണാഘോഷ പരിപാടിക്കിടെ നടത്തിയ തീറ്റ മത്സരത്തിനിടെ തൊണ്ടയില്‍ ഇഡ്ഡലി കുടുങ്ങി ഒരാള്‍ മരിച്ചു. പാലക്കാട് കഞ്ചിക്കോട് ആലാമകം സ്വദേശി ബി. സുരേഷാണ് മരിച്ചത്. നാട്ടിലെ പരിപാടിക്കിടെയാണ് സംഭവം. മത്സരത്തിനിടെ ഇഡ്ഡലി വിഴുങ്ങുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സുരേഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
കഞ്ചിക്കോട് ഭാഗത്ത് യുവാക്കളുടെ കുട്ടായ്മയായിരുന്നു ഇഡ്ഡലി തീറ്റ മത്സരം നടത്തിയത്. മത്സരത്തിന്റെ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയായി മൂന്നാം ഘട്ടം നടക്കുന്നതിനിടെയാണ് സംഭവം
death due to iddali stuck in throat
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."