HOME
DETAILS
MAL
തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി
Web Desk
September 14 2024 | 17:09 PM
തൃശൂര്‍: തൃശൂരില്‍ രണ്ടിടത്തായി വന്‍ സ്പിരിറ്റ് വേട്ട. ചെമ്പൂത്രയിലും, മണ്ണൂത്തിയിലും നടത്തിയ പരിശോധനയില്‍ 19,500 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് സംഘം പിടിച്ചെടുത്തു. ചെമ്പൂത്രയിലെ ഗോഡൗണില്‍ നിന്ന് 18,000 ലിറ്റര്‍ സ്പിരിറ്റും, മണ്ണൂത്തിയില്‍ കാറില്‍ നിന്ന് 1500 ലിറ്ററുമാണ് കണ്ടെത്തിയത്.
ചെമ്പൂത്ര ദേശീയപാതയോരത്തെ ഗോഡൗണില്‍ അഞ്ഞൂറോളം കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. കാലിത്തീറ്റ വിപണന - സംഭരണ കേന്ദ്രത്തിന്റെ മറവിലായിരുന്നു സ്പിരിറ്റ് കച്ചവടം. എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്.
Massive Spirit Hunt in Thrissur 19500 liters seized
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."