HOME
DETAILS

തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വാര്‍ഡ് വിഭജനം; തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാനുറച്ച് സിപിഎം

  
September 14, 2024 | 6:21 AM

CPM Eyes Victory in Upcoming Local Polls Redraws Ward Boundaries

തിരുവനന്തപുരം: അടുത്തവര്‍ഷം ഡിസംബറില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനു മുന്നോടിയായി തദ്ദേശസ്ഥാപനങ്ങളില്‍ വാര്‍ഡുകള്‍ പുനര്‍വിഭജിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലായി 1375 വാര്‍ഡുകളാണു വര്‍ദ്ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ വാര്‍ഡുകളുടെ എണ്ണം 15,962 ല്‍ നിന്ന് 17,337 ആയി ഉയരും. 

സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലുണ്ടായിരുന്ന 2080 വാര്‍ഡുകള്‍ 2267 ആയി ഉയര്‍ത്തി, ജില്ലാ പഞ്ചായത്തുകളില്‍ 15 ഡിവിഷനുകള്‍ വര്‍ദ്ധിപ്പിച്ചു. ഇന്നും നാളെയുമായി  മുന്‍സിപ്പാലിറ്റി, കോര്‍പറേഷനുകള്‍ എന്നിവിടങ്ങളിലെ വാര്‍ഡ് നിര്‍ണയ വിജ്ഞാപനം  പുറത്തിറങ്ങും. ജനസംഖ്യയ്ക്ക് ആനുപാതികമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വാര്‍ഡ് കൂട്ടുന്ന തരത്തില്‍ പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമങ്ങള്‍ ഭേദഗതി ചെയ്താണ് വാര്‍ഡ് നിര്‍ണയ വിജ്ഞാപനം. പഞ്ചായത്തുകളിലെ ആയിരം പേര്‍ക്ക് ഒരു വാര്‍ഡെന്ന കണക്ക് ജനസംഖ്യ വര്‍ദ്ധിച്ചെന്ന് വിലയിരുത്തിയാണ് പുനര്‍നിര്‍ണയിച്ചിരിക്കുന്നത്. 

വാര്‍ഡ് പുനര്‍നിര്‍ണയ വിജ്ഞാപനം എന്തിന് 

 പി.വി.അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍, ആഭ്യന്തര വകുപ്പിനെതിരായ പരാതികള്‍ തുടങ്ങി അടിമുടി അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ തദ്ദേശതിരഞ്ഞെടുപ്പിലെ ആധികാരിക വിജയമാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. ഇതിനായുള്ള സര്‍ക്കാരിന്റെ രാഷ്ട്രീയതന്ത്രമായി വേണം പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമങ്ങള്‍ ഭേദഗതി ചെയ്ത് വാര്‍ഡ് നിര്‍ണയ വിജ്ഞാപനമിറക്കിയതിനെ കാണാന്‍. 

തിരഞ്ഞെടുപ്പിനു മുന്നോടിയായി വാര്‍ഡ് വിഭജനം നടത്തുന്നത് തദ്ദേശ തിരഞ്ഞെടുപ്പില്‍ ചെറിയ മാര്‍ജിനില്‍ കൈവിട്ട വാര്‍ഡുകള്‍ തിരിച്ചുപിടിക്കാന്‍ സാധിക്കും വിധം സര്‍ക്കാരിന് അവസരമൊരുക്കാനുള്ള കുടില തന്ത്രത്തിന്റെ ഭാഗമാണ് എന്ന ആരോപണം വ്യാപകമായി ഉയരുന്നു. 

തദ്ദേശവാര്‍ഡ് പുനര്‍ നിര്‍ണയ കമ്മിഷനെ നിയമിച്ചത് ഗ്രാമപഞ്ചായത്തുകളില്‍ ഓരോ വാര്‍ഡു വീതം വര്‍ദ്ധിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ്. എന്നാല്‍ പുതിയ വാര്‍ഡുകള്‍ ക്രമീകരിച്ചപ്പോള്‍ ഇത് മൂന്ന് വാര്‍ഡുകള്‍ വരെയായി ഉയര്‍ന്നു. മൊത്തം വാര്‍ഡുകളില്‍ 50 ശതമാനം വനിതാ സംവരണമാണ്, പട്ടിക ജാതി /വര്‍ഗ സംവരണവുമുണ്ട്. വാര്‍ഡ് വിഭജന നടപടികള്‍ സങ്കീര്‍ണവും അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നതുമാണ്, കൂടാതെ പരാതികളില്‍ തീര്‍പ്പുണ്ടാവാന്‍ കാലതാമസമെടുക്കുകയും ചെയ്യും.

സംസ്ഥാനം നാള്‍ക്കുനാള്‍ കടത്തിലേക്കു നീങ്ങുമ്പോഴും നിയമങ്ങളില്‍ ഭേദഗതി വരുത്തി, സാമ്പത്തിക പ്രതിസന്ധി കണക്കിലെടുക്കാതെ വാര്‍ഡ് പുനര്‍വിഭജനം നടത്തുന്നുവെങ്കില്‍ ലക്ഷ്യം രാഷ്ട്രീയനേട്ടം മാത്രമാണെന്ന് വേണം വിലയിരുത്താന്‍.

Ahead of the local polls, CPM redraws ward boundaries in a strategic move to gain an upper hand in the elections and emerge victorious.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  6 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  6 days ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  6 days ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  6 days ago
No Image

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഫലപ്രഖ്യാപനം നീളുന്നത് ഇത് രണ്ടാം തവണ

Kerala
  •  6 days ago
No Image

ആഗോളതലത്തിൽ ഒന്നാമതെത്താൻ ദുബൈ; വിസ പെർമിറ്റുകളിൽ റെക്കോർഡ് കുതിപ്പ്

uae
  •  6 days ago
No Image

ചരിത്രത്തിലേക്ക് നടന്ന് കയറാൻ ഒറ്റ ജയം; ഇതിഹാസത്തിന്റെ റെക്കോർഡിനൊപ്പമെത്താൻ മിശിഹാ ഇന്നിറങ്ങുന്നു

Football
  •  6 days ago
No Image

വഖഫ് ബോർഡ് പ്രവർത്തനം മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ്: വിധിപ്പകർപ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  6 days ago
No Image

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികൾക്ക് പൂർണ്ണ വിലക്ക്; കർശന ഉത്തരവുമായി ഹൈക്കോടതി 

Kerala
  •  6 days ago
No Image

ഐസിസി ക്രിക്കറ്റ് ലോകകപ്പുകളിൽ വമ്പൻ മാറ്റങ്ങൾ; ടി-20യും ഏകദിനവും ഇനി പുതിയ ഫോർമാറ്റിൽ!

Cricket
  •  6 days ago