HOME
DETAILS

അയോധ്യ രാമക്ഷേത്ര ജീവനക്കാരിയായ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; എട്ട് പേർ അറസ്റ്റിൽ

  
Salah
September 14 2024 | 06:09 AM

college student working as part of the cleaning staff at the Ram Temple was gang-raped

അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യ രാമക്ഷേത്രത്തിലെ ക്ലീനിംഗ് സ്റ്റാഫ് ആയ, കോളേജ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. മൂന്നാം വർഷ ബി.എ വിദ്യാർഥിനിയായ യുവതിയെ, സുഹൃത്തും സംഘവും ചേർന്നാണ് ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിൽ എട്ട് പേരെ വെള്ളിയാഴ്ച അയോധ്യയിൽ അറസ്റ്റ് ചെയ്തു. 

അയോധ്യ ജില്ലയിലെ സഹദത്ഗഞ്ച് നിവാസിയായ വാൻഷ് ചൗധരി തന്നെ ജില്ലയിലെ സ്ഥലങ്ങളിലേക്ക് വിനോദത്തിനായി കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായി ഇര പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു. ആഗസ്റ്റ് 16 ന് ആണ് സംഭവമുണ്ടായത്.

ഇരയുടെ സുഹൃത്തായ വാൻഷ് ചൗധരി വിദ്യാർഥിനിയെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി അവിടെ വെച്ച് പീഡിപ്പിക്കുകയായിരുന്നു. വാൻഷ് ചൗധരിയും മറ്റ് രണ്ട് സുഹൃത്തുക്കളും ചേർന്നാണ് കൂട്ടബലാത്സംഗം ചെയ്തതെന്ന് യുവതി പറഞ്ഞു. പിന്നീട് ബൻവീർപൂരിലെ ഒരു ബാരേജിലേക്ക് കൊണ്ടുപോയി വീണ്ടും ആക്രമിച്ചു. മൂന്ന് സുഹൃത്തുക്കളെ കൂടി അവിടേയ്ക്ക് കൊണ്ടുവന്നതായും അവരും പീഡിപ്പിച്ചതായും വിദ്യാർഥിനി പരാതിയിൽ പറയുന്നു. സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് പെൺകുട്ടിയെ വിട്ടയച്ചത്.

“എൻ്റെ കുടുംബാംഗങ്ങളെയും എന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ ഭയന്നാണ് ഞാൻ ആദ്യം പൊലിസിൽ പരാതിപ്പെടാതിരുന്നത്. എന്നാൽ ഓഗസ്റ്റ് 25 ന് ക്ഷേത്രത്തിൽ പോകുമ്പോൾ വാൻഷ് ചൗധരി എന്നെ തട്ടിക്കൊണ്ടുപോയി. ഉദിത് കുമാറും സത്രം ചൗധരിയും രണ്ട് അജ്ഞാതരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. കാറിൽ വച്ച് അവർ എന്നെ ആക്രമിക്കാൻ ശ്രമിച്ചു. പക്ഷേ കാർ ഒരു ഡിവൈഡറിൽ ഇടിച്ചതിനാൽ അന്ന് ഞാൻ അവരുടെ കയ്യിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു” പെൺകുട്ടി പരാതിയിൽ പറഞ്ഞു.

എന്നാൽ ആഗസ്റ്റ് 26നാണ് താൻ ആദ്യം പൊലിസിൽ പോയതെന്നും എന്നാൽ കേസ് രജിസ്റ്റർ ചെയ്തില്ലെന്നും പെൺകുട്ടി പ്രാദേശിക മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാമ ക്ഷേത്രം ഉൾപ്പെടുന്ന അതീവ സുരക്ഷാ മേഖലകളിൽ വെച്ചാണ് പെൺകുട്ടിയ്ക്ക് നേരെ അതിക്രമം ഉണ്ടായത്. 

 

In Ayodhya, Uttar Pradesh, a college student working as part of the cleaning staff at the Ram Temple was gang-raped by her friend and his group. The victim, a third-year BA student, was lured by her friend Vansh Chaudhary, who promised to take her sightseeing, leading to the assault on August 16. Following the incident, eight people were arrested in connection with the crime on Friday.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  2 days ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  2 days ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  2 days ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  2 days ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  2 days ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  2 days ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  2 days ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  3 days ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  3 days ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  3 days ago