കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപം മൂന്ന് സ്ത്രീകള്‍ ട്രെയിന്‍ തട്ടി മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ ചിനിമ്മ (59), ഏയ്ഞ്ചല്‍ (30), ആലീസ് തോമസ് (63) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി 7.15ഓടെയാണ് ദുരന്തമുണ്ടായത്. പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്റെ വടക്ക് ഭാഗത്ത് വെച്ചായിരുന്നു അപകടം. കാഞ്ഞങ്ങാട് കല്യാണത്തിനെത്തിയതായിരുന്നു ഇവര്‍. നാട്ടിലേക്ക് തിരിച്ചു പോരുന്നതിനിടെ ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. ഓവര്‍ബ്രിഡ്ജ് ഉപയോഗിക്കാതെ ഒരു പ്ലാറ്റ്‌ഫോമില്‍ നിന്ന് മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. കോയമ്പത്തൂര്‍ ഹിസാര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസാണ് ഇവരെ ഇടിച്ചത്. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി.
Three women died after being hit by a train in kanjangad
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."