ADVERTISEMENT
HOME
DETAILS

24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് കുഞ്ഞുങ്ങള്‍ ഉള്‍പെടെ 26 പേരെ; ഗസ്സയില്‍ ഇസ്‌റാഈല്‍ നരാധമര്‍ ഇല്ലാതാക്കിയത് 41,182 മനുഷ്യരെ

ADVERTISEMENT
  
Web Desk
September 15 2024 | 02:09 AM

Israeli Airstrikes Kill 26 in Gaza Including Many Children Amidst Ongoing Conflict

ദാര്‍ അല്‍ബലാഹ്: ലോകം കണ്‍തുറന്നിരിക്കെ ഗസ്സയില്‍ 26 മനുഷ്യരെ കൂടി കൊന്നൊടുക്ക് ഇസ്‌റാഈല്‍. അതില്‍ പതിവു തെറ്റിക്കാതെ ഭൂരിഭാഗം കുഞ്ഞുങ്ങള്‍. ഗസ്സയുടെ മധ്യ, തെക്കന്‍ മേഖലകളില്‍ അധിനിവേശ സേനതുടരുന്ന വ്യോമാക്രമണത്തില്‍ കുട്ടികളടക്കം 26 ഫലസ്തീനികളെങ്കിലും കൊല്ലപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഗസ്സ സിറ്റിയിലെ വീടും ഖാന്‍ യൂനുസിലെ അഭയാര്‍ഥികളുടെ തമ്പും ലക്ഷ്യമിട്ടായിരുന്നു ബോംബ് വര്‍ഷം. മൂന്ന് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടെ 11 പേര്‍ക്കാണ് ഗസ്സ സിറ്റിയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച അഭയാര്‍ഥി ക്യാമ്പിലും ബുധനാഴ്ച അഭയാര്‍ഥികളെ പാര്‍പ്പിച്ചിരിക്കുന്ന യു.എന്‍ സ്‌കൂളിലും ബോംബിട്ട് നിരവധി പേരെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ ആക്രമണം.

ഗസ്സയിലെ കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്നിന്റെ രണ്ടാമത്തെ ഡോസ് ഈ മാസം അവസാനം വിതരണം ചെയ്യാന്‍ ലോകാരോഗ്യ സംഘടന നീക്കം നടത്തുന്നതിനിടയിലാണ് ഇസ്‌റഈല്‍ ക്രൂരത കടുപ്പിച്ചത്. ആദ്യഘട്ടത്തില്‍ 5.60 ലക്ഷം കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്തിരുന്നു.

11 മാസത്തിലേറെയായി തുടരുന്ന ആക്രമണത്തില്‍ ഗസ്സയില്‍ 41,182 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. പുറത്തുവിട്ട കണക്കുകള്‍ മാത്രമാണിത്. പതിനായിരത്തിലേറെ ആളുകളെ കാണാനില്ല. ഇവര്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയാത്തവരാണ്. 95,280 പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവരില്‍ ഭൂരിഭാഗവും കൈകൈലുകള്‍ നഷ്ടപ്പെട്ടവരും ഇനി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിത്ത വിധം തകര്‍ന്നു പോയവരുമാണ്. 

അതിനിടെ, അമേരിക്കന്‍ -തുര്‍ക്കി പൗര അയ്‌സെനൂര്‍ എസ്ഗി എയ്ഗിയുടെ മൃതദേഹം ഖബറടക്കാനായി പശ്ചിമ തുര്‍ക്കിയയിലെ സ്വദേശമായ ഈജിയന്‍ നഗരം ദിദിമിലേക്ക് കൊണ്ടുപോയി.

അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ കുടിയേറ്റത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെയാണ് 26കാരിയായ അയ്‌സെനൂര്‍ ഇസ്
ഈല്‍ സൈനികരുടെ വെടിയേറ്റു മരിച്ചത്. അബദ്ധത്തില്‍ വെടിയേറ്റാണ് അയ്‌സെനൂര്‍ കൊല്ലപ്പെട്ടതെന്നാണ് ഇസ്‌റാഈല്‍ സൈന്യം ന്യായീകരിച്ചതെങ്കിലും സംഭവത്തെക്കുറിച്ച് സ്വന്തംനിലക്ക് അന്വേഷണം നടത്തുമെന്ന് തുര്‍ക്കിയ പ്രഖ്യാപിച്ചിട്ടുണ്ട്.

Israeli airstrikes in Gaza have resulted in the deaths of 26 Palestinians, including several children, amid continued conflict. The latest attacks targeted homes and refugee camps, exacerbating the humanitarian crisis in the region. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി

oman
  •  3 days ago
No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  3 days ago
No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  3 days ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  3 days ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  3 days ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  3 days ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  3 days ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  3 days ago
No Image

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

oman
  •  3 days ago
No Image

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

International
  •  3 days ago